കണ്ണൂര്‍: സീരിയല്‍ താരം ശ്രീകല ശശിധരന്റെ വീട്ടില്‍ മോഷണം. കണ്ണൂര്‍ ചെറുകുന്നിലെ വീട്ടിലാണ് മോഷണം നടന്നത്. 15 പവന്‍ സ്വര്‍ണം മോഷണം പോയിട്ടുണ്ട്. പട്ടാപ്പകല്‍ പിന്‍വാതില്‍ തല്ലിപ്പൊളിച്ചാണ് മോഷ്ടാക്കള്‍ വീട്ടില്‍ കടന്നത്. ഭര്‍ത്താവും സോഫ്റ്റ് വെയര്‍ എന്‍ജീയറുമായ വിപിനും മകനുമൊത്ത് യുകെയില്‍ ആയിരുന്നു ശ്രീകല കഴിഞ്ഞിരുന്നു.
എന്നാല്‍, കോവിഡിന്റെ പശ്ചാത്തലത്തില്‍ മാസങ്ങള്‍ക്കു മുന്‍പ് ഇവര്‍ നാട്ടിലെത്തിയിരുന്നു. എന്നാല്‍, മോഷണം നടക്കുന്ന സമയം ഇവര്‍ നാട്ടിലുണ്ടായിരുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം. പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക