ജമ്മു: രണ്ടു വര്‍ഷത്തിനുളളില്‍ ജമ്മുകാശ്മീരിലെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ പൂർണമായും അവസാനിപ്പിക്കുമെന്ന് ജമ്മു കാശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ. ഇതിനായി കേന്ദ്രസർക്കാർ കഠിന പരിശ്രമം നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്‍ജിനിയറിങ് എക്‌സപോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നോര്‍ത്ത് റീജിയണ്‍ സംഘടിപ്പിച്ച പുരസ്‌കാര ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഗവർണർ.
കാശ്മീരിലെ നിയമവ്യവസ്ഥയില്‍ വലിയ മാറ്റമാണ് വന്നിരിക്കുന്നത്. കേന്ദ്ര ഭരണപ്രദേശമായ ജമ്മുവിലും വലിയ മാറ്റം കൊണ്ടുവരാന്‍ നരേന്ദ്രമോദി സര്‍ക്കാരിന് സാധിച്ചു. ജനങ്ങള്‍ ജമ്മുവിലെ നിയമനിര്‍മ്മാണ വ്യവസ്ഥയില്‍ പരിഭ്രാന്തരാകാറുണ്ടായിരുന്നു. എന്നാല്‍ സാഹചര്യം വളരെയധികം മാറി. രണ്ടു വര്‍ഷത്തിനുളളില്‍ ജമ്മുകാശ്മീരിലെ തീവ്രവാദപ്രവര്‍ത്തനം പൂര്‍ണ്ണമായും അവസാനിക്കും. പാക്കിസ്ഥാനില്‍ നിന്നുംളള 38 ഓളം ഭീകരരാണ് ഇപ്പോള്‍ കാശ്മീര്‍ താഴ്‌വരയില്‍ ഉളളത്. അതില്‍ 27 പേര്‍ ലഷ്‌ക്കര്‍-ഇ- തോയിബയില്‍ ഉളളവരും, 11 പേര്‍ ജെയ്‌ഷെ-ഇ- മുഹമ്മദില്‍ ഉളളവരുമാണ്.
ശ്രീനഗര്‍, ബാരമുളള, കുല്‍ഗം, പുല്‍വാമ ജില്ലകളിലാണ് ഭീകര പ്രവര്‍ത്തനം കൂടുതലായി നടക്കുന്നത്. നേരത്തെ എന്‍ഐഎ രണ്ടു ഭീകരരെ പിടികൂടിയിരുന്നു. സോപൂര്‍ സ്വദേശികളായ റാഷിദ് മുസാഫിര്‍ ഗനി, നാസര്‍ മിര്‍ എന്നിവരെയാണ് പിടികൂടിയത്. ഇവരില്‍ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഈ കേസുമായി ബന്ധപ്പെട്ട് ജമ്മു കാശ്മീരിലും, പ്രമുഖ നഗരങ്ങളിലും തീവ്രവാദപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് അറിവ് കിട്ടിയിട്ടുണ്ട്.
ലഷ്ക്കര്‍-ഇ-തോയിബാ, ജെയ്‌ഷെ ഇ മുഹമ്മദ്, ഹിസ്ബുള്‍മുജ്ജാഹിദിന്‍ തുടങ്ങിയവരും ഇതുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന റസിഡന്റ് ഫ്രണ്ട്, പിപ്പീള്‍ എഗനിസ്റ്റ് ഫാസിസ്റ്റ് ഫോഴ്‌സ് എന്നിവരാണ് ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്ന് കേന്ദ്ര ഏജന്‍സികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: