കേന്ദ്രഭരണ പ്രദേശങ്ങളായ ഭാദ്ര, നാഗര്‍ ഹവേലി, ദാമന്ആന്റ് ഡ്യൂ എന്നിവിടങ്ങളിലെ സര്‍ക്കാര്‍ സ്കൂളുകളിലേക്ക് പ്രൈമറി, അപ്പര്‍ പ്രൈമറി സ്കൂള്‍ ടീച്ചര്‍മാരെ താല്‍ക്കാലിക നിയമനത്തിനായി തെരഞ്ഞെടുക്കുന്നു. കേന്ദ്രസര്‍ക്കാര്‍ സമഗ്ര ശിക്ഷാ പദ്ധതിയിലേക്കാണ് നിയമനം. പ്രൈമറി ടീച്ചര്‍ക്ക് 22000 രൂപയും അപ്പര്‍ പ്രൈമറി ടീച്ചര്‍ക്ക് 23000 രൂപയും പ്രതിമാസ ശമ്പളം ലഭിക്കും.
പ്രൈമറി സ്കൂള്‍ ടീച്ചര്‍ തസ്തികയില്‍ 195 ഒഴിവുകളുണ്ട്. യോഗ്യത- 50% മാര്‍ക്കില്‍ കുറയാതെ സീനിയര്‍ സെക്കന്ററി/പ്ലസ്ടു പരീക്ഷ പാസായിരിക്കണം. കൂടാതെ രണ്ടുവര്‍ഷത്തെ എലിമെന്ററി എഡ്യൂക്കേഷന്‍ ഡിപ്ലോമയും (ഡിഎല്‍എഡ്) ഉണ്ടായിരിക്കണം. ബിരുദവും ഡിഎല്‍എഡ്/ബിഎഡ് യോഗ്യത ഉള്ളവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി 30 വയസ്. ടീച്ചര്‍ എബിലിറ്റി ടെസ്റ്റില്‍ യോഗ്യത നേടിയിരിക്കണം.
അപ്പര്‍ പ്രൈമറി സ്കൂള്‍ ടീച്ചര്‍ തസ്തികയില്‍ 120 ഒഴിവുകളുണ്ട്. യോഗ്യത- 50% മാര്‍ക്കോടെ ബിഎ/ബിഎസ്സി/ബികോം ബിരുദവും ബിഎഡും. ഡിഗ്രിയും ഡിഎല്‍എഡ് യോഗ്യത ഉള്ളവരെയും പരിഗണിക്കും. പ്രായപരിധി 30 വയസ്. ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് യോഗ്യത നേടിയിരിക്കണം.
ഇംഗ്ലീഷ്, സയന്‍സ്, മാത്തമാറ്റിക്സ്, സോഷ്യല്‍ സയന്‍സ് വിഷയങ്ങളിലാണ് ഒഴിവുകള്‍ ലഭ്യമായിട്ടുള്ളത്.
അപേക്ഷാഫോറം, യോഗ്യതാ മാനദണ്ഡങ്ങള്‍, അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍, സെലക്ഷന് നടപടികള്‍ ഉള്‍പ്പെടെ വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.dnh.gov.in, www.ddd.gov.in, www.diu.gov.in- എന്നീ വെബ്സൈറ്റുകളില്‍ ലഭ്യമാകും. നിര്‍ദ്ദിഷ്ട മാതൃകയില്‍ തയ്യാറാക്കിയ അപേക്ഷ ഡിസംബര്‍ മൂന്നിനകം ഡയറക്ടറേറ്റ് ഓഫ് എഡ്യൂക്കേഷന്‍, ഫോര്‍ട്ട് എരിയ, മോദി ദാമന്‍ എന്ന വിലാസത്തില്‍ ലഭിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: