കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (ബെല്‍) അതിന്റെ ഗാസിയാബാദിലുള്ള സെന്‍ട്രല്‍ റിസര്‍ച്ച് ലബോറട്ടറിയിലേക്ക് മെമ്പര്‍ (റിസര്‍ച്ച് സ്റ്റാഫ്) തസ്തികയില്‍ 10 ഒഴിവുകളില്‍ നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു.
(ജനറല്‍-7, ഒബിസി-2,എസ്സി-1). ശമ്പള നിരക്ക് 50,000-1,60,000 രൂപ. യോഗ്യത: ഫുള്‍ടൈം ബിഇ/ബിടെക് കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എന്‍ജിനീയറിംഗ് ബിരുദവും C++, ജാവ, പിതോണ്, അല്‍ഗൊരിതം ഡവലപ്മെന്റ് സോഫ്റ്റ്വെയര് ഡോക്കുമെന്റേഷന്‍/ടെസ്റ്റിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്റ് ബിഗ് ഡാറ്റാ അനലിറ്റിക്സ് എന്നിവയില്‍ നാലുവര്‍ഷത്തെ ഇന്‍ഡസ്ട്രിയല്‍ എക്സ്പീരിയന്‍സും ഉണ്ടായിരിക്കണം. പ്രായപരിധി 30.9.2021 ല്‍ 32 വയസ്. ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും www.bel-india.in സന്ദര്‍ശിക്കുക. ഡിസംബര്‍ 8 വരെ അപേക്ഷകള്‍ സ്വീകരിക്കും.
ബെല്‍ എസ്സി ആന്റ് യുഎസ് ബെംഗളൂരു യൂണിറ്റിലേക്ക് സീനിയര്‍ എന്ജിനീയര്മാരെയും (ഒഴിവുകള്‍-10), ഡെപ്യൂട്ടി മാജേര്മാരെയും (2) റിക്രൂട്ട് ചെയ്യുന്നു. സ്ഥിരം ഒഴിവുകളാണ്. യോഗ്യത: ബിഇ/ബിടെക്/എംഇ/എംടെക് (ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍/മെക്കാനിക്കല്‍/മെക്കാട്രോണിക്സ്/കമ്പ്യൂട്ടര്‍ സയന്‍സ്/ഏയ്റോസ്പേസ്/ഏയ്റോനോട്ടിക്കല്‍ എന്‍ജിനീയറിംഗ്), പ്രായപരിധി 1.11.2021 ല്‍ 32/36 വയസ്.
ശമ്പള നിരക്ക് സീനിയര്‍ എന്‍ജിനീയര്‍ 50,000-1,60,000 രൂപ; ഡെപ്യൂട്ടി മാനേജര്‍- 60,000-1,80,000 രൂപ. ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും ംംം.യലഹശിറശമ.ശി സന്ദര്‍ശിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: