ഇടുക്കി: കേരളത്തില്‍ മഴയുടെ കണക്കെടുപ്പു തുടങ്ങിയ 1870ന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും വലിയ തുലാവര്‍ഷക്കാലമായി 2021. ഒന്നര മാസത്തോളം അവശേഷിക്കെ മുന്‍വര്‍ഷങ്ങളെ പിന്നിലാക്കി തുലാമഴ. സാധാരണ ഒക്ടോബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 31 വരെയുള്ള 92 ദിവസമാണ് തുലാവര്‍ഷം അഥവാ വടക്കുകിഴക്കന്‍ മണ്‍സൂണ്‍ കാലം. സീസണിലാകെ ലഭിക്കുക ശരാശരി 49.2 സെ.മീ മഴ. എന്നാല്‍ ഈ വര്‍ഷം ഒന്നര മാസം പിന്നിടുമ്പോള്‍ മഴ 85.5 സെ.മീ ലഭിച്ചു. 106 ശതമാനം വരെ കൂടുതല്‍. മിക്ക ജില്ലകളിലും ഇരട്ടിയും മൂന്നിരട്ടിയും വരെ മഴ കിട്ടി.
ഇതിന് മുമ്പ് 2010ലാണ് തുലാമഴ റെക്കോര്‍ഡിലെത്തിയത്. ഡിസംബര്‍ വരെ പെയ്തത് 79.1 സെ.മീ. മഴ. ചരിത്രത്തില്‍ ഇതുവരെ 70 സെ.മീറ്ററിന് മുകളില്‍ മഴ കടന്നിട്ടുള്ളത് നാല് തവണ മാത്രമാണ്. കാര്യമായ ഇടവേളയില്ലാതെ പെയ്ത തുലാവര്‍ഷ സീസണുകളെ പോലും ഈ വര്‍ഷത്തെ മഴ ആഴ്ചകള്‍ കൊണ്ട് പിന്നിലാക്കിയതായി കാലാവസ്ഥാ ഗവേഷകനായ ഡോ. ഗോപകുമാര്‍ ചോലയില്‍ പറഞ്ഞു. സീസണ് അവസാനിക്കാന്‍ ഇനിയും സമയമുണ്ട്, വരും ദിവസങ്ങളിലും പുതിയ ന്യൂനമര്‍ദത്തിന് സാധ്യതയുള്ളതായും 90 സെ.മീ. മുകളില്‍ ഈ വര്‍ഷത്തെ തുലാമഴ പോകാന്‍ സാധ്യതയുള്ളതായും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: