കൊല്ലം: തയ്യാറാക്കിവച്ച ബിരിയാണിയില്‍ തുപ്പുന്ന ഉസ്താദിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നതിനെ തുടര്‍ന്ന് കടുത്ത പ്രതിഷേധമാണ് ഹലാല്‍ ഭക്ഷണത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ നടക്കുന്നത്. പലരും തങ്ങള്‍ക്ക് പുറത്തിറങ്ങി ഭക്ഷണം കഴിക്കാന്‍ കഴിയുന്നില്ല എന്ന തരത്തിലും പ്രതികരിക്കുന്നുണ്ട്.
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് ഇതിനെതിരെ തന്റെ ഫെയ്സ് ബുക്ക് പേജില്‍ പ്രതികരിച്ചതിനുശേഷമാണ് വാദപ്രതിവാദങ്ങള്‍ക്ക് ചൂടേറിയത്. നിരീശ്വരവാദിയും സ്വതന്ത്ര ചിന്തകനുമായ സി. രവിചന്ദ്രന്‍ അടക്കമുള്ളവര്‍ ഭക്ഷണത്തില്‍ തുപ്പുന്നതിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചു. ഇത് അറപ്പുളവാക്കുന്നതാണെന്നും ഭക്ഷണത്തെ മലിനമാക്കുന്നതാണെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.
എന്നാല്‍ ഭക്ഷണത്തില്‍ തുപ്പുന്നത് മറ്റുള്ളവരെ തങ്ങളുടെ തുപ്പല് തീറ്റിക്കാനല്ല മറിച്ച് ഹോട്ടലില്‍ പാചകക്കാരന് ഉണ്ടാക്കിയ ഭക്ഷണം കേടാകാതെ വളരെപ്പെട്ടെന്ന് വിറ്റുപോകുന്നതിനാണ് എന്നാണ് ഇതിനെ ന്യായീകരിച്ചുകൊണ്ട് ചിലര്‍ പോസ്റ്റിടുന്നത്. ഖുറാന് ഓതി അതേ വായകൊണ്ട് തുപ്പുകയാണ് ചെയ്യുന്നത്. ഇത് മിക്കവാറും എല്ലാ മുസ്ലിം പാചകക്കാരും ചെയ്യുമെന്നാണ് ഇക്കൂട്ടര്‍ പറയുന്നത്. വിവാഹത്തിനും മറ്റു ചടങ്ങുകള്‍ക്കും പള്ളിയിലെ കാര്മ്മികന് വന്നാണ് ഇതു ചെയ്യുന്നത്. ഹലാല്‍ എന്നാല്‍ ഭക്ഷണത്തില്‍ തുപ്പുന്നതല്ലെന്നും രണ്ടു തരത്തില്‍ ഹലാല്‍ ഉണ്ടെന്നും ചില വീഡിയോകള്‍ പ്രചരിക്കുന്നു. ഇതില്‍ പറയുന്നത് ഉമിനീരോടെയും ഉമിനീരില്ലാതെയും ഭക്ഷണം ഹലാല്‍ ആക്കാം എന്നാണ്.
അതില്‍ ഉമിനീരോടെ മന്ത്രം ഓതുന്നതിനെ തഫ്ല് എന്നും ഉമിനീരില്ലാതെ ഓതുന്നതിനെ നഫ്സ് എന്നുമാണ് വീഡിയോയില്‍ പറയുന്നത്. ഇങ്ങനെ ഹലാലിന്റെ പേരില്‍ ദിവസവും പുതിയ പുതിയ വീഡിയോകളാണ് സോഷ്യല്‍ മീഡിയകളിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഹോട്ടലുകളില്‍ നിന്ന് നല്കുന്ന ഭക്ഷണസാധനങ്ങള്‍ തുപ്പാതെയാണ് നല്‍കുന്നതെന്ന് എങ്ങനെ വിശ്വസിക്കുമെന്നാണ് മറ്റ് ചിലര്‍ ചോദിക്കുന്നത്.
പുതിയ വിവാദം പലയിടത്തും ഹോട്ടലുകളിലെ ബിസിനസിനെ ബാധിച്ചിട്ടുമുണ്ട്. ഹലാല്‍ ബോര്‍ഡ് വച്ച പല ഹോട്ടലുകളുടെയും ബിസിനസ് താഴോട്ട് പോയെന്നും പല ഹോട്ടലുകളും ഈ ബോര്‍ഡുകള്‍ നീക്കം ചെയ്തുവെന്നുമാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: