ന്യൂദല്‍ഹി: ഉത്തര്‍പ്രദേശില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ 403 സീറ്റില്‍ ബിജെപി 239 മുതല്‍ 245 വരെ സീറ്റുകള്‍ നേടി വിജയിക്കും എന്ന് സര്‍വ്വേ ഫലം. സമാജ് വാദി പാര്‍ട്ടി 119-125 സീറ്റുകള്‍ നേടി രണ്ടാമതെത്തും. ബിഎസ്പിക്ക് ലഭിക്കേണ്ട വോട്ടുകള്‍ എസ് പി, ബിജെപി തുടങ്ങിയവര്‍ക്കായി ഭിന്നിച്ചു പോകാനാണ് സാധ്യതയെന്നും സര്‍വേയില്‍ പറയുന്നു.30 സീറ്റുവരെ മാത്രമെ അവര്‍ നേടുമെന്നാണ് പ്രവചനം. എന്നാല്‍ കോണ്‍ഗ്രസ് പത്തില്‍ താഴെ മാത്രം സീറ്റുകള്‍ നേടാനെ സാധിക്കൂ എന്നും സര്‍വ്വേയില്‍ പറയുന്നു.2017നെ അപേക്ഷിച്ച് നില മെച്ചപ്പെടുത്താനാണ് ബിജെപി ശ്രമിക്കുന്നത്.സര്‍വ്വേഫലം ശരിയാകുകയാണെങ്കില്‍ യോഗി ആദിത്യനാഥായിരിക്കും തുടര്‍ച്ചയായി രണ്ടു തവണ യുപി മുഖ്യമന്ത്രി ആകുന്നത്.
അഭിപ്രായസര്‍വ്വേയില്‍ യോഗി ആദിത്യനാഥിന് ലഭിച്ച ജനപിന്തുണ വളരെ വലുതാണ്.നിയമനിര്‍മ്മാണ വ്യവസ്ഥിതിയിലും മറ്റും യോഗി എടുക്കുന്ന കര്‍ശന ഉത്തരവുകളിലും പൗരത്വഭേദഗതി ബില്ലിലും ആളുകള്‍ ചേരിതിരിഞ്ഞാണ് പ്രതികരിച്ചത്. പൗരത്വഭേദഗതി ബില്ല് അവതരിപ്പിച്ച സമയത്ത് ഉണ്ടായ വര്‍ഗീയപരമായ പരാമര്‍ശങ്ങളെ യോഗി സര്‍ക്കാര്‍ അടിച്ചമര്‍ത്തിയിരുന്നു. അതോടൊപ്പം ബിജെപി എല്ലാ മതസ്ഥരോടും കാട്ടുന്ന സമത്വം എസ്പിക്കും കോണ്‍ഗ്രസിനും തിരിച്ചടിയാകുന്നുണ്ട് എന്ന് സര്‍വ്വേഫലത്തില്‍ പറയുന്നു.യോഗി സര്‍ക്കാര്‍ ജനങ്ങള്‍ക്കായി ചെയ്യുന്ന കാര്യങ്ങള്‍ എല്ലാം തന്നെ സര്‍വ്വേയില്‍ പ്രതിഫലിച്ചു.രാജ്യത്ത് എറ്റവും കൂടുതല്‍ തൊഴില്‍ നല്കുന്ന സംസ്ഥാനവും, പുതിയ സംഭരംഭങ്ങളെ ഇരുകൈയ്യും നീട്ടി സ്വാഗതം ചെയ്യുന്നതിനും യോഗി സര്‍ക്കാര്‍ എന്നും മുന്നിലായിരുന്നു.9000ത്തോളം പേര് സര്‍വ്വേയില്‍ പങ്കെടുത്തു.ഈ മാസം ആറ് മുതല്‍ 11 വരെയാണ് സര്‍വ്വേ നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: