എടത്വ: കാര്‍ ഫര്‍ണിച്ചര്‍ കടയിലേക്ക് ഇടിച്ച് കയറി. റോഡിലൂടെ സൈക്കിളില്‍ യാത്ര ചെയ്ത ലോട്ടറി വില്പനക്കാരന് പരിക്ക്. വെള്ളം വില്‍ക്കുന്ന ആളും ഫര്‍ണിച്ചര്‍ കടയിലെ മൂന്നോളം ജീവനക്കാരും രക്ഷപെട്ടത് തലനാരിഴക്ക്. സംസ്ഥാന പാതയില്‍ എടത്വ ആനപ്രമ്പാല്‍ ഫ്ളൈഓവര്‍ ഫര്‍ണിച്ചര്‍ കടയിലേക്കാണ് ഇന്നലെ രാവിലെ 10.15 ന് കാര്‍ നിയന്ത്രണം വിട്ട് ഇടിച്ച് കയറിയത്. തലവടി ഗ്രാമ പഞ്ചായത്ത് 15-ാം വാര്‍ഡ് ഏഴരയില്‍ ബിജുവി(50)നാണ് പരിക്കേറ്റത്.
ഫ്ളൈഓവര്‍ ഫര്‍ണിച്ചര്‍ കടയിലെ ജീവനക്കാരായ അനന്ദു, റിജോ, അഖില്‍ എന്നിവരും കടയിലേക്ക് കുടി വെള്ളം നല്‍കാനായി എത്തിയ സണ്ണിയുമാണ് അത്ഭുതകരമായി രക്ഷപെട്ടത്. കാര്‍ ഇടിച്ചതിനെ തുടര്‍ന്ന് ബിജു സൈക്കിളില്‍ നിന്ന് തെറിച്ച് മുന്നോട്ട് പോയെങ്കിലും കാര്‍ കടയുടെ ബീമിലേക്ക് ഇടിച്ച് നിന്നതിനാല്‍ ബിജുവിന്റെ ജീവന് രക്ഷപെടുകയായിരുന്നു. ഉടനെ ബിജുവിനെ എടത്വായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്കിയ ശേഷം വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. വില്പനക്കായി വച്ചിരുന്ന 15 ഓളം കസേരകളും കടയുടെ ബീമും ബോര്‍ഡും ഷട്ടറും തകര്‍ന്ന നിലയിലാണ്.
എടത്വ ഭാഗത്ത് നിന്ന് തിരുവല്ലാ ഭാഗത്തേക്ക് പോയ ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥന്റെ കാറാണ് അപകടത്തില്‍പെട്ടത്. എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കന്നതിനിടയില്‍ കാറിന്റെ നിയന്ത്രണം വിട്ട് പോകുകയായിരുന്നു എന്നാണ് കാര്‍ ഓടിച്ചിരുന്നയാള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: