തിരുവനന്തപുരം: ഭാര്യയുടെ അശ്ലീല വീഡിയോ കാണാനിടയായതിനെ തുടര്‍ന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ രണ്ടു വര്‍ഷത്തിനു ശേഷം ഭാര്യ അറസ്റ്റില്‍. കേസില്‍ രണ്ടുവര്‍ഷമായി ഒളിവിലായിരുന്ന നെടുമങ്ങാട് നഗരിക്കുന്ന് പഴവടി കുന്നുംപുറത്തുവീട്ടില്‍ കെ.വിഷ്ണു(30)വിനെ ദിവസങ്ങള്‍ക്കു മുന്‍പ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ആത്മഹത്യ ചെയ്ത മുട്ടത്തറ പുത്തന്‍തെരുവ് മണക്കാട് ഉഷാഭവനില് ഡ്രൈവറായി ജോലി നോക്കുന്ന കെ.ശിവപ്രസാദിന്റെ ഭാര്യ പാങ്ങോട് കാക്കാണിക്കര വട്ടകരിക്കകം സ്വദേശി എസ്.അഖില (30) വിളപ്പില്‍ പൊലീസിന്റെ പിടിയിലാകുന്നത്. ആത്മഹത്യ പ്രേരണക്കുറ്റത്തിലെ ഒന്നാം പ്രതിയാണ് അഖില. 2019ല്‍ നടന്ന സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മരിച്ചയാളുടെ സഹോദരനാണ് പരാതി നല്‍കിയത്. രണ്ട് കുട്ടികളുടെ അമ്മയായ അഖില ഭര്‍ത്താവിന്റെ മരണശേഷം വിഷ്ണുവിനൊപ്പം ഒളിവില്‍ കഴിയുകയായിരുന്നു.
കേസില്‍ രണ്ടാംപ്രതിയായ വിഷ്ണു പാലക്കാടുള്ള അലൂമിനിയം കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. ഇയാള്‍ ശ്രീകാര്യത്തുള്ള വീട്ടിലെത്തിയതായി രഹസ്യവിവരം ലഭിച്ചാണ് പോലീസ് അവിടെയെത്തി പിടികൂടിയത്. ഒന്നാം പ്രതിയായ അഖില ഈ സമയം വീട്ടിലില്ലാതിരുന്നതിനാല്‍ പിടികൂടാനായിരുന്നില്ല.
ശിവപ്രസാദ് ആണ് 2019 സെപ്റ്റംബര്‍ എട്ടിന് തൂങ്ങിമരിച്ചത്. വിളപ്പില്‍ശാല പുറ്റുമ്മേല്‍ക്കോണം ചാക്കിയോടുള്ള വീട്ടിലെ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. തച്ചോട്ടുകാവിലെ ഗ്യാസ് ഏജന്‍സിയില്‍ ജീവനക്കാരിയായിരുന്ന ശിവപ്രസാദിന്റെ ഭാര്യ അഖില, അതേ സ്ഥാപനത്തിലെ ജീവനക്കാരന് വിഷ്ണുവുമായി അടുപ്പത്തിലായി. വിഷ്ണു തന്റെ ബന്ധുവാണെന്ന് അഖില ഭര്‍ത്താവിനെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. അതിനാല്‍ അവരുടെ വീട്ടിലും വിഷ്ണുവിന് അമിതസ്വാതന്ത്ര്യമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. മാസങ്ങള്‍ക്കു ശേഷം അഖിലയും വിഷണുവും തമ്മിലുള്ള അശ്ലീല വീഡിയോ കാണാനിടയായതാണ് ശിവപ്രസാദിനെ ആത്മഹത്യക്കു പ്രേരിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്. ശിവപ്രസാദ് തൂങ്ങിമരിച്ച മുറിയിലെ ചുമരില്‍, മരണത്തിന് ഉത്തരവാദി വിഷ്ണുവാണെന്ന് എഴുതിവെച്ചിരുന്നതായും പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: