തിരുവനന്തപുരം: വീണ്ടും കോവിഡിന്റെ പേരില്‍ ഇന്ത്യയെ അപമാനിച്ച കാര്‍ട്ടൂണിന് അവാര്‍ഡ് നല്കിയ കേരള ലളിതകലാ അക്കാദമിയുടെ തീരുമാനത്തെച്ചൊല്ലി വിമര്‍ശനം. കേരള ലളിതകലാ അക്കാദമിയുടെ ഈ വര്‍ഷത്തെ ഓണറബിള്‍ മെന്‍ഷന്‍ അവാര്‍ഡ് നേടിയ കാര്‍ട്ടൂണിനെച്ചൊല്ലി ബിജെപി ഉന്നയിച്ച വിവാദം ദൗര്‍ഭാഗ്യകരമെന്ന് കേരള കാര്‍ട്ടൂണ്‍ അക്കാദമി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരെ ആഞ്ഞടിക്കുകയാണ് ബിജെപി നേതാവ് ടിജി മോഹന്‍ദാസ്. തലയ്ക്ക് വെളിവില്ലാത്തവരാണ് കാര്‍ട്ടൂണ്‍ അക്കാദമിയില്‍ ഇരിക്കുന്നതെന്നും വൃത്തിക്കെട്ട, നാണം കെട്ടവരാണ് അക്കാദമിയില്‍ ഇരിക്കുന്നതെന്നും ടി ജി മോഹന്‍ദാസ് തുറന്നടിച്ചു. ചാണകസംഘിയെന്ന് വിളിക്കുന്നവര്‍ക്ക് മോഹന്‍ദാസ് നല്കിയ മറുപടി ഇങ്ങിനെ: “താന്‍ ചാണകസംഘിയാണ്. കാനഡയില്‍ ചാണകത്തിന് കിലോയ്ക്ക് 35 രൂപയുണ്ട്”.
‘കേരള ലളിതകലാ അക്കാദമിയുടെ ഈ വര്‍ഷത്തെ ഓണറബിള്‍ മെന്‍ഷന്‍ അവാര്‍ഡ് നേടിയ കാര്‍ട്ടൂണിനെച്ചൊല്ലി ഉയര്‍ന്ന വിവാദം വളരെ ദൗര്‍ഭാഗ്യകരമാണ്. വിമര്‍ശന കലയാണ് കാര്‍ട്ടൂണ്‍. ഭരണാധികാരികളും പ്രതിപക്ഷവും ഒക്കെ കാര്‍ട്ടൂണില്‍ വിമര്‍ശിക്കപ്പെടാറുണ്ട്. പക്ഷേ അതിന്റെ പേരില്‍ അതിരുവിട്ട ആക്ഷേപങ്ങളും സൈബര്‍ ആക്രമണവും തീര്‍ത്തും അപലപനീയമാണ്’- എന്നായിരുന്നു കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ പ്രതികരണം. ഇതിനെതിരെയാണ് മോഹന്‍ദാസ് തിരിച്ചടിച്ചത്. കോവിഡ് ഉച്ചകോടിയില്‍ പശുത്തലയുള്ള, കാവി പുതച്ച ഇന്ത്യന്‍ പ്രതിനിധിയെ മറ്റ് രാഷ്ട്രനേതാക്കളുടെ ഒപ്പം ഇരുത്തിയ കാര്‍ട്ടൂണിനാണ് അവാര്‍ഡ് നല്‍കിയത്. ഇന്ത്യ കോവിഡ് പ്രതിരോധത്തില്‍ സ്തുത്യര്‍ഹമായ പങ്ക് വഹിച്ചിട്ടും ഇന്ത്യയെ അകാരണമായി വിമര്‍ശിച്ചതിന്റെ പിന്നില്‍ വ്യക്തമായ രാഷ്ട്രീയമാണെന്നാണ് പരാതി ഉയരുന്നത്. ഈ കാര്‍ട്ടൂണിന്റെ പേരില്‍ ഇന്ത്യ ലോകത്തിന് മുന്നില്‍ നാണം കെട്ടുപോയെന്നും വിമര്‍ശനമുയരുന്നു.
“കുഞ്ചന്‍ നമ്പ്യാരുടെ കാലത്തും രാജ്യദ്രോഹം കുറ്റങ്ങളുണ്ട്. അത് ചെയ്തിരുന്നെങ്കില്‍ കുഞ്ചന്‍ നമ്പ്യാര്‍ വിവരം അറിയുമായിരുന്നു. നാടിനെ നാണംകെടുത്തലാണ് ഇവര്‍ ചെയ്തത്. കാര്‍ട്ടൂണ്‍ ഇന്ത്യയെന്ന രാജ്യത്തെ അപമാനിക്കുകയാണ് ചെയ്തത്. വൃത്തിക്കെട്ടവര്‍, നാണം കെട്ടവര്‍. ഇവര്‍ ശങ്കറിന്റെ കാര്‍ട്ടൂണ്‍ കണ്ടിട്ടുണ്ടോ. ഇവരാരും രാജ്യത്തെ വിമര്‍ശിച്ചിട്ടില്ല. ഞാനെന്ന വ്യക്തിയുടെ മുന്നില്‍ നിവര്‍ന്ന് നിന്ന് സംസാരിക്കാന്‍ അവര്‍ക്ക് സാധിക്കുമോ. ആ കാര്‍ട്ടൂണിസ്റ്റിന് നടുറോഡില്‍ ഇറങ്ങി നടക്കാന്‍ പറ്റുമോ. ഇടതുപക്ഷക്കാര്‍ പേടിപ്പിച്ചാല്‍ പേടിക്കില്ല.”- മോഹന്‍ദാസ് അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: