ബാലി: ഇന്തോനേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പല്‍ പി.വി. സിന്ധു, ലക്ഷ്യ സെന്‍ എന്നിവര്‍ മുന്നോട്ട്. തായ്ലന്ഡ് താരം സുപാനിഡ കെറ്റ്തോങ്ങിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചാണ് സിന്ധു രണ്ടാം റൗണ്ടിലെത്തിയത്. സ്കോര്‍: 21-15, 21-19.
മത്സരം 43 മിനിറ്റ് മാത്രമാണ് നീണ്ടത്. ആദ്യ ഗെയ്മില്‍ അനായാസം വിജയത്തിലെത്തിയ സിന്ധു എന്നാല്‍ രണ്ടാം ഗെയ്മില്‍ കടുത്ത പോരാട്ടം നേരിട്ടു. രണ്ടാം റൗണ്ടില്‍ ക്ലാര അസുര്മെന്ഡിയാണ് സിന്ധുവിന്റെ എതിരാളി. പുരുഷന്മാരില് ലോക പത്താം നമ്പര്‍ ജപ്പാന്റെ കാന്റ സുനിയാമയെ അട്ടിമറിച്ചാണ് ലക്ഷ്യാ സെന്‍ രണ്ടാം റൗണ്ടിലെത്തിയത്. സ്കോര്‍: 21-17, 18-21, 21-17. മൂന്ന് ഗെയ്മുകള് നീണ്ട കടുത്ത പോരാട്ടമാണുണ്ടായത്. മത്സരം ഒര് മണിക്കൂര്‍ എട്ട് മിനിറ്റ് നീണ്ടു. രണ്ട് തവണ ലോക ചാമ്പ്യനായ ജപ്പാന്റെ കെന്റോ മൊമോട്ടയാണ് രണ്ടാം റൗണ്ടില്‍ ലക്ഷ്യാ സെന്നിന്റെ എതിരാളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: