പത്തനംതിട്ട : ശബരിമലയില്‍ പ്രസാദമായി നല്കുന്ന അരവണ പായസത്തിനായി ഉപയോഗിക്കുന്നത് ഹലാല്‍ ശര്‍ക്കര. സ്വകാര്യ കമ്പനികള്‍ക്കാണ് ശര്‍ക്കര നല്‍കുന്നതിനുള്ള ടെന്‍ഡര്‍ നല്‍കിയത്. ഹലാലിനെതിരെ പ്രതിഷേധം ഉടലെടുത്തിരിക്കുന്നതിനിടെയാണ് ശബരിമലയില്‍ തന്നെ ഉപയോഗിക്കുന്ന ശര്‍ക്കര ഹലാല്‍ മുദ്ര പതിപിച്ചതാണെന്ന് കണ്ടെത്തിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷത്തെ അതേ കമ്പനി തന്നെയാണ് ഇത്തവണയും ശര്‍ക്കര വിതരണത്തിനുള്ള കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. പ്രസാദമായി നല്കുന്ന ഉണ്ണിയപ്പത്തിനും എല്ലാ നിവേദ്യങ്ങള്‍ക്കും ഈ ശര്‍ക്കര തന്നെയാണ് ഉപയോഗിക്കുന്നത്. പ്രസാദം നിര്‍മിക്കുന്നതിനായി ഹലാല്‍ മുദ്ര പതിപ്പിച്ച ശര്‍ക്കര പാക്കറ്റുകള്‍ പമ്പയിലും സന്നിധാനത്തുമുള്ള ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്നുണ്ട്.
ഹലാല്‍ തുപ്പല് വിവാദങ്ങളെ തുടര്‍ന്ന് സംസ്ഥാനത്ത് ഈ മുദ്രയുള്ള ഉത്പ്പന്നങ്ങളെ ജനങ്ങള്‍ സംശയദൃഷ്ടിയോടെയാണ് കാണുന്നത്. ഈ സാഹചര്യത്തില്‍ ഇത്തരത്തില്‍ ഒരു ഉത്പ്പന്നം തന്നെ സന്നിധാനത്ത് പ്രസാദം നിര്‍മിക്കാന്‍ ഉപയോഗിക്കുന്നത് ഭക്തരില്‍ പ്രതിഷേധം ഉടലെടുത്തിട്ടുണ്ട്.
അതേസമയം കഴിഞ്ഞ വര്‍ഷം ഉപയോഗിക്കാതെ പഴകിയ ശര്‍ക്കര തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ലേലത്തില്‍ മറിച്ചു വിറ്റിട്ടുണ്ട്. പഴകിയ ശര്‍ക്കര മറിച്ചു വില്‍ക്കാതെ നശിപ്പിച്ചു കളയണമെന്നതാണ് നിയമം. ഹലാല്‍ മുദ്രയുള്ള ശര്ക്കരയായിരുന്നു ഇതും. ഉപയോഗ ശൂന്യമാണെന്ന് ഫുഡ് സേഫ്റ്റിയുടെ അടക്കം സര്‍ട്ടിഫിക്കറ്റ് ഉള്ള ശര്‍ക്കരയാണ് മറിച്ചു വിറ്റിരിക്കുന്നത്.
കിലോയ്ക്ക് 16.30 രൂപയ്ക്കാണ് പഴകിയ ശര്‍ക്കര ദേവസ്വം ബോര്‍ഡ് മറിച്ചു വിറ്റിരിക്കുന്നത്. 36 രൂപയ്ക്ക് വാങ്ങിയ ശര്ക്കരയായിരുന്നു ഇത്. ഇവ പമ്പയിലേയും സന്നിധാനത്തേയും ഗോഡൗണുകളില്‍ മുഴുവനായും കെട്ടിക്കിടക്കുന്നത് ഇത്തരത്തില്‍ ഹലാല്‍ മുദ്രയുള്ള ശര്‍ക്കര പാക്കറ്റുകളാണ്.
എന്നാല്‍ ഹലാല്‍ മുദ്രയുള്ള ശര്‍ക്കര വാങ്ങിയത് ഭക്തരോടുള്ള വെല്ലുവിളിയാണ്. ഇത് അംഗീകരിക്കാനാവില്ല. ഇത്തരത്തിലുള്ള ശര്‍ക്കര ഉപയോഗിക്കുന്നുണ്ടെങ്കില്‍ അതിനുള്ള പ്രായശ്ചിത്ത കര്‍മ്മം കൂടി നടത്തേണ്ടിയിരിക്കുന്നു. ഹലാല്‍ മുദ്രപതിപ്പിച്ച ശര്‍ക്കര സര്‍ക്കാര്‍ ശബരിമലയില്‍ ഉപയോഗിക്കുന്നതില്‍ സാമ്പത്തിക ലാഭം ആണെങ്കില്‍ ഗുണമേന്മ കുറഞ്ഞ ഉത്പ്പന്നങ്ങളാണ് നല്കുന്നതെങ്കില് ഭക്തര്‍ എന്ത് വിശ്വാസത്തിലാണ് ഇവ വാങ്ങിക്കുക. സര്‍ക്കാരിന് ഉത്തരവാദിത്തം സ്വന്തം പാര്‍ട്ടിയോട് മാത്രമാണ്. അവര്‍ നിയമിക്കുന്നവര്‍ക്കും ഇത് പോലെയാണ് ഭക്തരോട് ഇവര്‍ക്ക് യാതൊരു ഉത്തരവാദിത്തവുമില്ല. വിഷയത്തില്‍ അന്വേഷണം നടത്തി കുറ്റവാളികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഹിന്ദു ഐക്യവേദി നേതാവ് ശശികല ടീച്ചര്‍ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: