കൊച്ചി : ഐഎസ്ആര്‍ഒ ചാരക്കേസിന് പിന്നിലെ ഗൂഢാലോചനയില്‍ മുന്‍ ഡിജിപി സിബി മാത്യൂസിന്റെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി ദീര്‍ഘിപ്പിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സമയപരിധി നിശ്ചയിച്ച കീഴ്ക്കോടതി ഉത്തരവിനെതിരെ സിബി മാത്യൂസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇത് കോടതി റദ്ദാക്കുകയായിരുന്നു
ഐഎസ്ആര്‍ഒ ചാരക്കേസ് അന്വേഷിക്കുന്ന സമയത്ത് പ്രത്യേക അന്വേഷണ സംഘത്തില്‍ അംഗമായിരുന്നു സിബി മാത്യൂസ്. കേസ് കെട്ടിച്ചമയ്ക്കാന്‍ ഗൂഢാലോചന നടത്തിയെന്ന സിബിഐ കേസിലെ നാലാം പ്രതിയാണ് മുന്‍ ഡിജിപി സിബി മാത്യൂസ്. തനിക്കെതിരായ പകയാണ് കേസിന് പിന്നിലെന്ന് മുന്‍കൂര്‍ ജാമ്യം ലഭിച്ച ശേഷം സിബി മാത്യൂസിന്റെ ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്. കേസ് മുമ്പ് പരിഗണിച്ച തിരുവനന്തപുരം സെഷന് കോടതി 60 ദിവസത്തെ മുന്‍കൂര്‍ ജാമ്യമാണ് സിബി മാത്യൂസിന് അനുവദിച്ചത്. ഇതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ സിബിഐയില്‍ നിന്നും കോടതി വിശദീകരണവും തേടിയിരുന്നു.
തനിക്കെതിരായ പകയാണ് കേസിന് പിന്നിലെന്നാണ് സിബി മാത്യൂസിന്റെ ആരോപിക്കുന്നത്. ശാസ്ത്രജ്ഞന്മാര്, പോലീസിലെ വിരമിച്ച ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന സംഘമാണ് ഇതിന് പിന്നില്‍. ചാരക്കേസില്‍ പ്രതിയായ നമ്പിനാരായണനെ ഇന്റലിന്‍സ് ബ്യൂറോയുടെ നിര്‍ദ്ദേശ പ്രകാരമാണ് അറസ്റ്റ് ചെയ്തത്. ചാരക്കേസ് ആദ്യം അന്വേഷിച്ച സിബിഐ സംഘമാണ് കേസില്‍ അട്ടിമറി നടത്തിയത്. ഉദ്യോഗസ്ഥര്‍ക്കെതിരായ നീക്കത്തില്‍ സര്‍ക്കാരുകള്‍ കൈയ്യും കെട്ടി നില്‍ക്കുന്നത് ശരിയല്ലെന്നും സിബി മാത്യൂസ് കോടതിയില്‍ വാദിച്ചു.
എന്നാല്‍ നമ്പിനാരായണനെ കസ്റ്റഡില്‍ മര്‍ദ്ദിച്ചുവെന്നും സിബിമാത്യൂസിന്റെ അറസ്റ്റ് ഒഴിവാക്കുമെന്ന് ഉറപ്പു പറയാനാകില്ലെന്നും ജാമ്യാപേക്ഷയെ എതിര്‍ത്ത് സിബിഐയും വാദിച്ചു. സിബിമാത്യൂസിന്റെ ജാമ്യ ഹര്‍ജിയെ എതിര്‍ത്ത് നമ്പിനാരായണനും ചാരക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മാലി വനിതകളും കക്ഷിചേര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: