ന്യൂദല്‍ഹി: ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിലുള്ള കര്‍താപൂര്‍ പാത വീണ്ടും തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമായി.ദിവസങ്ങള്‍ക്കുളളില്‍ പാത തുറക്കും. കഴിഞ്ഞ ഞായറാഴ്ച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയും പഞ്ചാബിലെ ബിജെപി എം.പിമാരും തമ്മില്‍ നടന്ന കൂടിക്കാഴ്ച്ചയിലാണ് തീരുമാനമായത്. ഗുരുനാക്ക് ജയന്തിയോടനുബന്ധിച്ച് സിക്ക് തീര്‍ത്ഥാടകര്‍ കര്‍താപൂര്‍ ഗുരുദ്വാരയിലേക്ക് തീര്‍ത്ഥാടനം നടത്താറുണ്ട്. ഇതേ തുടര്‍ന്നാണ് പാത തുറക്കുന്നത്. ഈ മാസം 19നാണ് ഗുരുപുരബ് ഉത്സവം. ഇതിനായി ഇന്ത്യയില്‍ നിന്നുളള തീര്‍ത്ഥാടകര്‍ക്ക് അട്ടാരി- വാഗാ അതിര്‍ത്തി വഴി അനുമതി നല്‍കിക്കഴിഞ്ഞു.
കര്‍തപൂര്‍ പാത വീണ്ടും തുറക്കുന്നതിനായി പാക്കിസ്ഥാന് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യക്കും പാക്കിസ്ഥാനും ഇടയിലായി ഉണ്ടാകുന്ന നിരന്തര ശത്രുതക്ക് പരിഹാരം എന്ന നിലയില്‍ സമാധാനത്തിന്റെ പാതയായി ആണ് കര്‍തപൂര്‍ പാത നിലനില്‍ക്കുന്നത്. 2019ലാണ് പാത ഉദ്ഘാടനം നടന്നത്. കഴിഞ്ഞവര്‍ഷം കൊവിഡ് സാഹചര്യം നിലനിന്നിരുന്നതിനാല്‍ പാത അടക്കുകയായിരുന്നു. സര്‍ക്കാര്‍ പാത നിലനിര്‍ത്തുന്നത് പോലും സിക്ക് മതവിശ്വാസികളുടെ വിശ്വാസത്തെ സംരക്ഷിക്കുന്നതിനാണ്. സിക്ക് ഗുരുവായ ഗുരുനാനാക്കിന്റെ അവസാന വിശ്രമകേന്ദ്രമായിരുന്ന കര്‍തപൂര്‍.
പാത വീണ്ടും തുറക്കുന്നത് കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചും, ഉന്നത ഉദ്യോഗസ്ഥരുടെ അഭിപ്രായങ്ങള്‍ നോക്കിയുമായിരിക്കും. ഇതോടൊപ്പം പഞ്ചാബില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പും പാതയുടെ തുറക്കലിന് കാരണമാകുന്നുണ്ട്. കര്‍തപൂര്‍ പാത അടച്ചെങ്കിലും അട്ടാരി -വാഗ അതിര്‍ത്തി വഴി തീര്‍ത്ഥാടകര്‍ കടന്ന് പോകാറുണ്ട്. ജയന്തിയോടനുബന്ധിച്ച് 1500 ഓളം പേരുടെ ഒരു ജാഥയും ഇന്ത്യ, പാക്കിസ്ഥാനിലേക്ക് ആലോചിക്കുന്നുണ്ട്. തീര്‍ത്ഥാടന ആവശ്യങ്ങള്‍ക്കായി ഇരു രാജ്യങ്ങളും തമ്മില്‍ ഉണ്ടായിരുന്ന 1974 ലെ ഉഭയകക്ഷി തീരുമാനപ്രകാരമാണ് സന്ദര്‍ശനം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: