ന്യൂദല്‍ഹി: കോവിഡ് കാല നിയന്ത്രണങ്ങള്‍ ഒഴിവാക്കി സാധാരണ പ്രവര്‍ത്തനം പുനസ്ഥാപിക്കുന്നതിനായി പാസഞ്ചര്‍ റിസര്‍വേഷന്‍ സിസ്റ്റം (പിആര്‍എസ്) സേവനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി റെയില്‍വേ. ഞായറാഴ്ച്ച വരെ ഏഴു ദിവസത്തേക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
രാത്രി 11.30 മുതല്‍ പുലര്‍ച്ചെ 5.30 വരെയാണ് നിയന്ത്രണങ്ങള്‍. ഈ സമയത്ത് ടിക്കറ്റ് ബുക്കിംഗ്, റിസര്‍വേഷന്‍, ബുക്കിംഗ് റദ്ദാക്കല്‍, മറ്റ് അന്വേഷണങ്ങള്‍ എന്നിവ സാദ്ധ്യമാകില്ലെന്ന് ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു. എന്നാല്‍ പിആര്‍എസ് സേവനങ്ങള്‍ ഒഴികെയുള്ള മറ്റ് 139 സേവനങ്ങള്‍ അന്വേഷണ സേവനങ്ങളും തടസ്സമില്ലാതെ തുടരും.
കോവിഡിനു മുമ്പുണ്ടായിരുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളിലേക്കുള്ള മടങ്ങിപ്പോക്കിനാണ് ശ്രമിക്കുന്നതെന്നും നിരവധി പഴയ ട്രെയിനുകളുടെ വിവരങ്ങളും യാത്രക്കാരുടെ രേഖകളും അപ്ഡേറ്റ് ചെയ്യേണ്ടതിനാല്‍ വളരെയേറെ ശ്രദ്ധാപൂര്‍വ്വമാണ് റെയില്‍വേ ഈ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് സ്പെഷ്യല്‍ ട്രെയിനുകളെ പഴയ സ്ഥിതിയിലേക്ക് കൊണ്ടു വരാനുള്ള തീരുമാനമെടുത്തത്. 2021 ലെ വര്‍ക്കിംഗ് ടൈം ടേബിളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള എംഎസ്പിസി (മെയില്‍/എക്സ്പ്രസ് സ്പെഷ്യല്‍), എച്ച്എസ്പി (അവധിക്കാല സ്പെഷ്യല്‍) എന്ന പേരില്‍ നിലവില്‍ സര്‍വീസ് നടത്തുന്ന എല്ലാ ട്രെയിനുകളും വൈകാതെ തന്നെ റെഗുലര്‍ ടൈംടേബിളില്‍ സാധാരണ നമ്പറുകളിലും നിരക്കിലും സര്‍വീസ് നടത്തുമെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു. എന്നാല്‍ നിലവില്‍ നിയന്ത്രണങ്ങളുള്ള ജനറല്‍ ടിക്കറ്റുകള്‍ റിസര്‍വ് ചെയ്തു മാത്രമേ യാത്ര ചെയ്യാന്‍ സാധിക്കുകയുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: