ദുല്‍ഖറിനെ സല്‍മാനെ നായകനാക്കി താന്‍ സിനിമ പുറത്തിറക്കിയാല്‍ 200 കോടി കളക്ഷന്‍ നേടുമെന്ന അവകാശവാദവുമായി സംവിധായകന്‍ ഒമര്‍ ലുലു. ഈ ചിത്രത്തിലൂടെ മലയാളത്തിലെ ആദ്യ 200 കോടി നേട്ടമായിരിക്കും സ്വന്തമാകുക. ഫേസ്ബുക്ക് പേജില്‍ ആരാധകരോട് സംവദിക്കുന്നതിനിടെയാണ് ഒമര്‍ ലുലു ഇങ്ങനെ ഒരു അവകാശവാദം ഉയര്‍ത്തിയത്.
നിങ്ങളും ദുല്‍ഖറും ഒന്നിക്കുമോ എന്ന ചോദ്യത്തിന് മറുപടിയായി . ‘ഒന്നിച്ചാല്‍ മലയാളത്തില്‍ ആദ്യത്തെ യഥാര്‍ത്ഥ 200 കോടി പിറക്കും’ എന്നായിരുന്നു ഒമര്‍ ലുലു പറഞ്ഞത്. ‘രണ്ട് പുതിയ പിള്ളേരെ വെച്ച് 2000 തിയേറ്ററില്‍ സിനിമ ഇറക്കാന്‍ പറ്റിയെങ്കില്‍ ദുല്‍ഖറിനെ പോലെ ഒരു ക്രൗഡ് പുള്ളറെ വെച്ച് 200 കോടി കളക്കറ്റ് ചെയ്യാന്‍ പുഷ്പം പോലെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2016ല്‍ ഹാപ്പി വെഡിങ്ങ് എന്ന സിനിമയിലൂടെയാണ് ഒമര്‍ ലുലു സംവിധായക കുപ്പായം അണിയുന്നത്. പിന്നീട് ചങ്ക്‌സ്, ഒരു അഡാര്‍ ലൗ, ധമാക്ക തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്‌തെങ്കിലും തിയറ്ററുകളില്‍ സാമ്പത്തിക വിജയം നേടാനായില്ല. ബാബു ആന്റണിയെ നായകനാക്കി പവര്‍ സ്റ്റാര്‍ എന്ന ചിത്രമാണ് ഒമര്‍ ലുലുവിന്റെ ഇനി പുറത്തുവരാനുള്ള സിനിമ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: