ന്യൂദല്‍ഹി: ജംദാനി നെയ്ത്തു സമൂഹത്തിന് ഇപ്പോള്‍ നല്ല കാലമാണെന്ന് പത്മശ്രീ ജേതാവും ജംദാനികലാകാരനുമായ ബിരെന്‍ കുമാര്‍ ബസാക്. പത്മ അവാര്‍ഡ് ജേതാക്കളുമായി പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ച്ചയില്‍ താന്‍ സ്വന്തമായി നിറങ്ങള്‍ നല്കിയ സാരിയാണ് ബിരെന്‍ മോദിക്ക് സമ്മാനിച്ചത്. മോദി ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുന്ന ചിത്രമായിരുന്ന സാരിയില്‍ ഉണ്ടായിരുന്നത്. സമ്മാനം വിലമതിക്കാനാവാത്തത് എന്ന് ട്വീറ്ററില്‍ മോദി കുറിച്ചു.
പ്രധനമന്ത്രിയെ കാണുമ്പോള്‍ എന്ത് നല്‍കണമെന്ന് തീരുമാനിക്കാന്‍ തന്നെ മാസങ്ങള്‍ എടുത്തു. ബിരെന്റെ തന്നെയാണ ആശയം, എന്നാല്‍ സാരി നിര്‍മ്മിച്ചത് മറ്റോരാളാണ്. ജംദാനി നെയ്ത്തിലെ ഇതിഹാസം എന്നു വിശേഷിപ്പിക്കപ്പെടുന്ന വ്യക്തിയാണ് ബിരെന്‍ കുമാര്‍ ബസാക്. വിഭജനകാലത്താണ് അദ്ദേഹം കല്‍ക്കത്തയിലേക്ക് കുടിയേറിപ്പാര്‍ത്തത്.വീടുകള്‍ കയറി സാരി വിറ്റാണ് സാരിയുമായുളള ബന്ധം തുടങ്ങുന്നത്.പിന്നീട് നെയ്ത്തിലേക്ക് തിരിഞ്ഞു.
5000ത്തിന് മുകളില്‍ ആള്ക്കാര് പണിയെടുക്കുന്ന .നെയ്ത്തു ശാലയില്‍ 25 കോടി രൂപയുടെ വിറ്റ് വരവ് ഉണ്ട്. നിരവധി റെക്കോര്‍ഡുകളും അദ്ദേഹത്തിന്റെ പേരിലുണ്ട്. സ്വാതന്ത്രസമരം, രാമയാണം തുടങ്ങിയവ സാരിയില്‍ ചെയ്തിരുന്നു.നീളമേറിയ സാരികളും അദ്ദേഹം നിര്‍മ്മിച്ചിട്ടുണ്ട്.നെയ്തു സമൂഹത്തിന് മോദി നല്കുന്ന പരിഗണനയാണ് തനിക്ക് ലഭിച്ച പത്മശ്രീ എന്ന് അദ്ദേഹം അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: