കൊച്ചി: നിയന്ത്രണം വിട്ട സ്വകാര്യ ബസ് മറ്റ് വാഹനങ്ങളിലേക്ക് ഇടിച്ചു കയറി. റോഡിന് വശങ്ങളിൽ നിർത്തിയിട്ടിരുന്ന കാ റുകൾ ഉൾപ്പടെ പതിമൂന്നോളം വാഹനങ്ങളാണ് കൂട്ടയിടിയില്‍ തകര്‍ന്നത്. എറണാകുളത്തെ ഫോര്‍ഷോര്‍ റോഡില്‍ ഫൈന്‍ ആര്‍ട്സ് ഹാളിനു സമീപത്തായിരുന്നു അപകടം.
കൊച്ചിയില്‍ നിന്നു കാക്കനാട്ടേക്കു പോകുകയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്. ബസിന്റെ ബ്രേക്ക് പെഡല്‍ തകര്‍ന്നതായി ആര്‍ടിഒ ഉദ്യോഗസ്ഥരുടെ ഫിറ്റ്നസ് പരിശോധനയില്‍ കണ്ടെത്തി. ഇത് നേരത്തെ തന്നെ പൊട്ടിയതാകാം എന്നും കരുതുന്നു. റോഡിൽ തിരക്കേറിയ സമയത്തായിരുന്നു അപകടം. റോഡിന് വശത്ത് പാര്‍ക്ക് ചെയ്ത ഓട്ടോറിക്ഷയിലാണ് ബസ് ആദ്യം ഇടിച്ചത്. ഓട്ടോ തലകീഴായി മറിഞ്ഞു. ഇതിനുപിന്നാലെ റോഡിലുണ്ടായിരുന്ന നിരവധി കാറുകളിലും ഒന്നിനു പിറകെ ഒന്നായി ബസ് ചെന്നിടിച്ചു.
വാഹനങ്ങളെ ഇടിച്ചു തകര്‍ത്ത ശേഷം മരത്തില്‍ ഇടിച്ചാണ് ബസ് നിന്നത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഓട്ടോയിലും കാറിലും യാത്ര ചെയ്തവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് അമിത വേഗതയിലാണ് വന്നതെന്നും ദൂരെനിന്നു ബസിന്റെ വരവ് കണ്ട് ആളുകള്‍ ഓടിമാറിയതിനാലാണ് വലിയ അപകടം ഒഴിവായതെന്നും ദൃക്സാക്ഷികള്‍ പറയുന്നു.
കോവിഡ് ലോക്ഡൗണ്‍ സമയത്ത് നിര്‍ത്തിയിട്ടിരുന്ന ബസുകള്‍ ഫിറ്റ്നസ് പരിശോധന പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമേ റോഡില്‍ ഇറക്കാവൂ എന്ന് കർശന നിർദേശമുണ്ടായിരുന്നു. എന്നാൽ ബസിന്റെ പല ഭാഗങ്ങളും തുരുമ്പെടുത്ത് ദ്രവിച്ച അവസ്ഥയിലാണെന്ന് ഫിറ്റ്നസ് പരിശോധിച്ച ആര്‍ടിഒ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: