തെങ്കാശി: തിലകം ധരിച്ച് വിദ്യാലയത്തില്‍ എത്തിയ കുട്ടിയെ അദ്ധ്യാപകര്‍ അധിക്ഷേപിച്ചു. തമിഴ്നാട്ടിലെ തെങ്കാശിയിലെ സര്‍ക്കാര്‍ എയ്ഡഡ് ക്രിസ്ത്യന്‍ സ്കൂളായ ബാരെന്‍ ബ്രൂക്ക് ഹയര്‍സെക്കന്‍ഡറിയിലെ അധ്യാപകരാണ് തിലകവും കുങ്കുമാവും ധരിച്ചെത്തിയ പെണ്‍കുട്ടിയെ അപമാനിക്കുകയും മായ്ക്കാനും നിര്‍ബന്ധിക്കുകയും ചെയ്തത്.
പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ കലൈവാണിയെയാണ് ടീച്ചറും മറ്റ് രണ്ട് അധ്യാപകരും ചേര്‍ന്ന് സഹപഠിയുടെ മുന്നില്‍ അധിക്ഷേപിച്ചത്. തിലകമായ്ക്കാന് നിര്‍ബന്ധിച്ചെങ്കിലും വിദ്യാര്‍ത്ഥിനി വിസമ്മതിച്ചതിനെ തുടര്‍ന്ന് സഹപാഠിയെ കൊണ്ട് മായ്പ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സംഭവം പെണ്‍കുട്ടി മാതാപിതാക്കളോട് പറഞ്ഞിരുന്നു.
സ്കൂളിന്റെ ഹിന്ദു വിരുദ്ധ നടപടിക്കെതിരെ ബിജെപിയും ഹൈന്ദവ സംഘടനകളും പ്രതിഷേധിച്ചു. പെണ്‍കുട്ടിക്കും കുടുബത്തിനും പിന്തുണ പ്രഖ്യാപ്പിച്ചുകൊണ്ട് വിവിധ സംഘടനകള്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്കി. ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളില്‍ ഭൂരിഭാഗവും പഠിക്കുന്നത് ഹിന്ദുകുട്ടികളാണ്. ഹൈന്ദവ ചിഹ്നങ്ങള്‍ കാണാന്‍ ഇഷ്ടപ്പെടുന്നില്ലെങ്കില്‍ ഹിന്ദു കുട്ടികളെ സ്വീകരിക്കേണ്ടതില്ലെന്ന് ഹൈന്ദവ സംഘടനകള്‍ കുറ്റപ്പെടുത്തി.
കലക്ടര്‍ക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അധ്യാപകരെ സസ്പെന്‍ഡ് ചെയ്തതായും വിദ്യാര്‍ത്ഥികളോട് മതചിഹ്നങ്ങള്‍ തുടയ്ക്കാന്‍ ആവശ്യപ്പെടില്ലെന്ന് സ്കൂള്‍ മാനേജ്മെന്റ് ഉറപ്പുനല്‍കിയതായും ഹിന്ദു മുന്നണി ജില്ലാ സെക്രട്ടറി എഫ്ബിയില്‍ പോസ്റ്റ് ചെയ്തു. ക്രിസ്ത്യന്‍, മുസ്ലീം കുട്ടികള്‍ അവരുടെ മതചിഹ്നങ്ങള്‍ സ്കൂളുകളില്‍ ധരിക്കുമ്പോള്‍ ഹിന്ദു കുട്ടികള്‍ അധിക്ഷേപങ്ങള്‍ നേരിടുകയാണെന്നും പോസ്റ്റില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: