ദുബായ്: ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്റെ വെടിക്കെട്ട് ബാറ്റിങ്ങില്‍ ന്യൂസിലന്‍ഡിന് മികച്ച സ്കോര്‍. ഓസ്്ട്രേലിയയ്ക്കെതിരായ ടി 20 ലോകകപ്പ് ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് നിശ്്ചിത 20 ഓവറില്‍ നാല് വിക്കറ്റിന് 172 റണ്‍സ് എടുത്തു.
തകര്‍ത്തടിച്ച വില്യംസണ് 31 പന്തില്‍ അര്‍ധ സെഞ്ചുറി കുറിച്ചു. ഒടുവില്‍ 48 പന്തില്‍ പത്ത് ഫോറും മൂന്ന് സിക്സറും സഹിതം 85 റണ്‍സുമായി മടങ്ങി. ടി 20 ലോകകപ്പില്‍ ഒരു ക്യാപ്റ്റന്റെ ഏറ്റവും ഉയര്‍ന്ന സ്കോറാണിത്. മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ കുമാര്‍ സംഗക്കാരയുടെ റെക്കോഡാണ് മറികടന്നത്.
ജിമ്മി നിഷാം ഏഴു പന്തില്‍ 13 റണ്‍സുമായി പുറത്താകാതെ നിന്നു. ആറു പന്തില്‍ എട്ട് റണ്‍്സ് എടുത്ത ടിം സീഫെര്‍ട്ടും പുറത്തായില്ല.
ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത ന്യൂസിലന്‍ഡിന്റെ തുടക്കം മോശമായി. ഓപ്പണര്‍ ഡാരില്‍ മിച്ചല്‍ പതിനൊന്ന് റണ്‍സുമായി കളം വിട്ടു. പേസര്‍ ഹെയ്സല്‍വുഡിന്റെ പന്തില്‍ വിക്കറ്റ വീപ്പര്‍ മാത്യു വെയ്ഡ് മിച്ചലിനെ പിടികൂടി. ആദ്യ വിക്കറ്റ് വീഴുമ്പോള്‍ ന്യൂസിലന്‍ഡ് സ്കോര്‍ 28. റണ്‍സ്.
തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിനൊപ്പം ഓപ്പണര്‍ മാര്ട്ടിന് ഗുപ്റ്റില്‍ ന്യൂസിലന്‍ഡിന്റെ സ്കോര്‍ ഉയര്‍ത്തി. രണ്ടാം വിക്കറ്റില്‍ ഗുപ്റ്റിലും വില്യംസണും 48 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഒടുവില്‍ ഗുപ്റ്റില്‍ ആദം സാമ്പയുടെ പന്തില്‍ പുറത്തായി. ബൗണ്ടറി ലക്ഷ്യമാക്കി ഗുപ്റ്റില്‍ ഉയര്‍ത്തിയടിച്ച പന്ത് മാര്‍കസ് സ്റ്റോയ്നിസ് കൈപ്പിടയിലൊതുക്കി. 35 പന്ത് നേരിട്ട ഗുപ്്റ്റില് മൂന്ന് ബൗണ്ടറികളുടെ പിന്‍ബലത്തില്‍ 28 റണ്‍സ് എടുത്തു.
ഗുപ്റ്റിലിനുശേഷമെത്തിയ ഗ്ലെന്‍ ഫിലിപ്പസ്് കെയന്‍ വില്യംസണിനൊപ്പം 69 റണ്‍സ് അടിച്ചെടുത്തു. ഫിലിപ്പ്സിനെ പുറത്താക്കി ഹെയ്സല്‍വുഡാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. ഫിലിപ്പ്സ് 17 പന്തില്‍ ഒരു ഫോറും ഒരു സിക്സറും സഹിതം 18 റണ്‍സ് നേടി. ഫിലിപ്പ്സിന് പിന്നാലെ കെയ്ന്‍ വില്യംസണും പുറത്തായി. ഹെയ്സല്‍വുഡിന്റെ പന്തില്‍ സ്മിത്ത് ക്യാച്ചെടുത്തു.
ഓസീസ് പേസര്‍ ഹെയ്സല്‍വുഡ് നാല് ഓവറില്‍ 16 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തി. ആദം സാമ്പ നാല് ഓവറില്‍ 26 റണ്‍സിന് ഒരു വിക്കറ്റ്എടുത്തു..മിച്ചല്‍ സ്റ്റാര്‍ക്ക് നാല് ഓവറില്‍ 60 റണ്‍സ് വഴങ്ങി
ടോസ് നേടിയ ഓസ്ട്രേലിയ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. മാറ്റങ്ങളൊന്നും ഇല്ലാതെയാണ് ഓസീസ് ടീം കളത്തിലിറങ്ങുന്നത്. കിവീസ് നിരയില്‍ പരുക്കേറ്റ ഡെവോണ്‍ കോണ്‍വെയ്ക്ക് പകരം ടിം സെയ്ഫെര്ട്ടിനെയാണ് ഉള്‍പ്പെടുത്തിയത്.
ട്വന്റി 20 യിലെ ആദ്യ ലോക കിരീടം നോട്ടമിട്ടാണ് ഇരു ടീമും ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇറങ്ങിയിരിക്കുന്നത്. ന്യൂസിലന്‍ഡാണ് കിരീടമുയര്‍ത്തുന്നത് എങ്കില്‍ അത് ക്രിക്കറ്റില്‍ പുതു ചരിത്രമാകും. ഒരു വര്‍ഷം രണ്ട് ഐസിസി കിരീടം നേടുന്ന ആദ്യ ടീം എന്ന നേട്ടത്തിന് തൊട്ടരികെയാണ് കെയ്ന്‍ വില്യംസണും കൂട്ടരും. ഈ വര്‍ഷം ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ട്രോഫി കിവികള്‍ ഉയര്‍ത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: