ഇസ്ലാം മതത്തില്‍ സംഗീതം ഹറാമാണെന്ന് മനസിലാക്കിയെന്നും, അതിനാല്‍ സംഗീത ജീവിതം അവസാനിപ്പിക്കുകയാണെന്നും റാപ്പര്‍ റുഹാന്‍ അര്‍ഷാദ്. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു റുഹാന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. തീരുമാനത്തില്‍ സന്തോഷവാനാണെന്നും ഇക്കാര്യത്തില്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നിട്ടില്ലെന്നും റുഹാന്‍ വീഡിയോയില്‍ പറയുന്നു.
അല്ലാഹുവില്‍ നിന്നുളള ഹിദായത്ത് പ്രകാരമാണ് സംഗീത ജീവിതം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. ഇനിമുതല്‍ മ്യൂസിക് വീഡിയോകള്‍ ചെയ്യില്ല. സംഗീതവുമായി ബന്ധപ്പെട്ട ഒന്നിലേക്കും പോവില്ല. സംഗീതം കൊണ്ടുമാത്രമാണ് താന്‍ ഈ നിലയിലെത്തിയതെന്ന് മനസിലാക്കുന്നു. എന്നാല്‍ അത് ഉപേക്ഷിക്കുന്നത് ദൈവത്തിനായാണ്. ജീവിതത്തില്‍ നല്ലതുമാത്രം സംഭവിക്കാന്‍ ദൈവം സഹായിക്കുമെന്ന് കരുതുന്നുവെന്നും അദേഹം പറഞ്ഞു. 2019-ല്‍ പുറത്തിറങ്ങിയ മിയ ഭായ് എന്ന റാപ്പിലൂടെയാണ് റുഹാന്‍ അര്‍ഷാദ് പ്രശസ്തനാകുന്നത്.
ഇനി ചെറിയ ബിസിനസ് ചെയ്ത് ജീവിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സംഗീതത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെങ്കിലും യൂട്യൂബില്‍ സജീവമായിരിക്കുമെന്നും റുഹാന്‍ പറയുന്നു. എന്നാല്‍, സംഗീതത്തില്‍ മതം തിരുകി കയറ്റി മറ്റുള്ളവരെകൂടി പ്രതിരോധത്തിലാക്കുന്ന റുഹാന്നെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: