തിരുവനന്തപുരം: സത്യസായി ബാബയുടെ 96ാം ജന്മദിനാഘോഷ പരിപാടികളോടനുബന്ധിച്ച് അഞ്ച് വനവാസി വധുവരന്മാരുടെ വിവാഹം നടത്തി. തോന്നയ്ക്കല്‍ സായിഗ്രാമത്തില്‍ ഇന്ന് രാവിലെയാണ് അട്ടപ്പാടി സ്വദേശികളുടെ വിവാഹം നടന്നത്. വിജയലക്ഷ്മി ആര് & ഗോവിന്ദരാജ്, ദിവ്യ & സുബ്രഹ്മണ്യന്, ഗായത്രി & വെള്ളിങ്കിരി, കവിത.പി & മുരുകന്, കാളിയമ്മ. എന്‍ & മരുതാ ചലം എന്നിവരാണ് വധുവരന്മാര്.
ട്രസ്റ്റ് ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് എ. ലക്ഷ്മികുട്ടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജസ്റ്റിസ്.പി.ബി. സുരേഷ് കുമാര്‍ സായിഗ്രാമത്തില്‍ സമൂഹ വിവാഹത്തിന്റെ ഉദ്ഘാടനം ഭദ്രദീപം തെളിയിച്ച് നിര്‍വ്വഹിച്ചു. ട്രസ്റ്റ് ഫൗണ്ടര്‍ & എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ. എന്‍. ആനന്ദകുമാര്‍ സ്വാഗത പ്രസംഗം നടത്തി. ഡോ. വിനോദ് വധൂവരന്മാര്ക്ക് ആശംസകള്‍ അര്‍പ്പിച്ചു. ഈ അഞ്ച് വിവാഹങ്ങളോടു കൂടി ശ്രീ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് കേരള സായിഗ്രാമം സമൂഹവിവാഹത്തിലൂടെ ഇതുവരെ 272 വിവാഹങ്ങളാണ് നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: