ന്യൂദല്‍ഹി: ചരക്കുകളുടെയും സേവനങ്ങളുടെയും കയറ്റുമതിയില്‍ ഇന്ത്യ ഈ വര്‍ഷം ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് എത്തുമെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞു. കോവിഡ് മൂലം പിന്നോട്ട് പോയ സമ്പദ്വ്യവസ്ഥയും ഉടന്‍ പഴയ തോതിലേക്ക് തിരിച്ചു വരുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ഏഴ് വര്‍ഷമായി നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ (എഫ്ഡിഐ) നിരന്തരമായ വളര്‍ച്ചയാണ് ഇന്ത്യ കൈവരിച്ചിരിക്കുന്നതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. ദല്‍ഹിയില്‍ 40ാമത് അന്താരാഷ്ട്ര വ്യാപാര മേള ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദേഹം.
ഈ വ്യാപാര മേള ഇന്ത്യയുടെ അഞ്ച് സൂത്രങ്ങളായ സമ്പദ്വ്യവസ്ഥ, കയറ്റുമതി, അടിസ്ഥാന സൗകര്യങ്ങള്‍, ആവശ്യം, വൈവിധ്യം എന്നിവയെ പ്രതിഫലിപ്പിക്കുന്നതാണ്. രാജ്യത്ത് നിര്‍മിച്ച ഏറ്റവും വലിയ കണ്വെന്ഷന് സെന്ററുകളിലൊന്നിലാണ് ഈ വ്യാപാര മേള നടക്കുന്നത്.
‘മേക്ക് ഇന്‍ ഇന്ത്യ; മേക്ക് ഫോര്‍ ദ വേള്‍ഡ്’ എന്നത് വെറുമൊരു മുദ്രാവാക്യമല്ല, അത് ലോകത്തിന് ഇന്ത്യയുടെ മേലുള്ള ഉറപ്പ്, ഭാവിയിലേക്കുള്ള സങ്കല്പം, ആത്മവിശ്വാസം എന്നിവയെ സൂചിപ്പിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയോട് സംസാരിക്കവേ, കോവിഡിനെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ ശ്രമങ്ങളെയും രാജ്യത്ത് നടപ്പാക്കിയ സാമ്പത്തിക പരിഷ്കാരങ്ങളെയും വേള്‍ഡ് ഇക്കണോമിക് ഫോറം പ്രസിഡന്റ് ബോര്‍ഗെ ബ്രന്ഡെ അഭിനന്ദിച്ചിരുന്നു. വലിയ സമ്പദ് വ്യവസ്ഥകള്ക്കിടയില് അതിവേഗം വളരുന്ന രാജ്യമാണ് ഇന്ത്യയെന്നാണ് അദേഹം രാജ്യത്തെ വിശേഷിപ്പിച്ചത്. അടുത്ത വര്‍ഷം ജി20 ഉച്ചകോടിക്ക് മുമ്പ് ഇന്ത്യയുടെ വളര്‍ച്ച രണ്ടക്ക സംഖ്യയായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായും അദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: