ചുരാചന്ദ്പൂര്‍ : മണിപ്പൂര്‍ ആക്രമണത്തിന് പിന്നിലെ ഭീകരര്‍ക്കായുള്ള അന്വേഷണം ശക്തമാക്കി സുരക്ഷാ സൈന്യം. ആക്രമണത്തിന് ശേഷം ഭീകരര്‍ ഇന്ത്യാ- മ്യാന്മര് അതിര്‍ത്തിയില്‍ ഒളിച്ചിരിക്കുന്നതായുള്ള സൂചനകളെ തുടര്‍ന്നാണ് തെരച്ചില്‍. അതിര്‍ത്തിയിലെ വനമേഖല കേന്ദ്രീകരിച്ചാണ് തെരച്ചില്‍ നടക്കുന്നത്.
അതിര്‍ത്തി മേഖലയില്‍ നടത്തുന്ന ആയുധക്കടത്തിനെതിരെ സുരക്ഷാസേന സ്വീകരിച്ചുവന്ന നടപടികളാണ് ആക്രണമത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം. സംഭവം നടന്ന ചുരാചന്ദ്പൂര്‍ പ്രദേശം സംഘര്‍ഷമേഖലകളില്‍ ഉള്‍പ്പെട്ട പ്രദേശമല്ല. ഈ മേഖകളില്‍ സംഘര്‍ഷ സാഹചര്യമുണ്ടാക്കാനുള്ള ശ്രമം കൂടിയാണിതെന്നും സുരക്ഷാസേന വിലയിരുത്തുന്നു.
അതിനാല്‍ പ്രദേശത്തെ സുരക്ഷയും കര്‍ശ്ശനമാക്കിയിരിക്കുകയാണ്. കമാന്‍ഡിങ് ഓഫീസര്‍ വിപ്ലവ് ത്രിപാദിയും കുടുംബവും സഞ്ചരിച്ച വാഹനത്തിന് നേരെയാണ് കഴിഞ്ഞ് ദിവസം ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ കമാന്‍ഡിങ് ഓഫീസറും, ഭാര്യയും, മകനും സംഭവസ്ഥലത്തുവച്ചുതന്നെ കൊല്ലപ്പെട്ടു.
ആക്രമണത്തെ ശക്തമായി അപലപിച്ച അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വാസ് ശര്‍മ്മ കുറ്റവാളികള്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്ന് പറഞ്ഞു. മണിപ്പൂര്‍ ആസ്ഥാനമായുള്ള പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: