മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
സഹോദരങ്ങളും സുഹൃത്തുക്കളും വിപരീതമായതിനാല്‍ മനോവിഷമം തോന്നും. നിരവധി കാര്യങ്ങള്‍ നിശ്ചിതസമയ പരിധിക്കുള്ളില്‍ ചെയ്തുതീര്ക്കുവാന് സാധിക്കും. ചെലവുകള്‍ വര്‍ധിക്കുന്നതിനാല്‍ നീക്കിയിരിപ്പു കുറയും.
ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
ഏറ്റെടുത്ത ദൗത്യം വിജയത്തിലെത്തിക്കുവാന്‍ അഹോരാത്രം പ്രയത്നം വേണ്ടി വരും. സമകാലിക സംഭവങ്ങളോട് പ്രതികരിക്കും. വാക്കും പ്രവൃത്തിയും ഫലപ്രദമാകും.
മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
പൊതുപ്രവര്‍ത്തനങ്ങളോടൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമാകും. പുനഃപരീക്ഷയില്‍ ഏറെക്കുറെ തൃപ്തിയായ വിജയം കൈവരിക്കുവാനിടയുണ്ട്. പണം കൊടുക്കുന്നതും, ജാമ്യം നില്ക്കുന്നതും ഒഴിവാക്കണം.
കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം
നിരവധി കാര്യങ്ങള്‍ ഏറ്റെടുക്കുന്നതിനാല്‍ ചിലതു മറന്നുപോകും. ദാമ്പത്യ ജീവിതത്തില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാകാതെ സൂക്ഷിക്കണം. ആരോഗ്യത്തെ ക്ഷയിപ്പിക്കുന്ന ശീലങ്ങള്‍ ഒഴിവാക്കിയാല്‍ നന്ന്.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)
ആസൂത്രിത പദ്ധതികളില്‍ അന്തിമമായി അനുകൂല വിജയം നേടും. സന്താനങ്ങളുടെ സമീപനത്തില്‍ ആശ്വാസവും ആത്മാഭിമാനവും തോന്നും. മോഹനവാഗ്ദാനങ്ങളില്‍ അകപ്പെടാതെ സൂക്ഷിക്കണം.
കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)
ആശയവിനിമയങ്ങളില്‍ അപാകതകള്‍ ഉണ്ടാകാതെ സൂക്ഷിക്കണം. വിശ്വാസവഞ്ചനയില്‍ അകപ്പെടാതെ സൂക്ഷിക്കണം. അശ്രാന്തപരിശ്രമത്താല്‍ കര്മമേഖലയില് വിജയം കൈവരിക്കും.
തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)
സ്വന്തമായ കര്‍മമണ്ഡലങ്ങള്‍ക്ക് തുടക്കം കുറിക്കും. ആധ്യാത്മിക ചിന്തകളാല്‍ മനസ്സമാധാനമുണ്ടാകും. അമിതവേഗവും അസമയങ്ങളിലെ യാത്രയും കഴിവതും ഒഴിവാക്കണം.
വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട
ജന്മസിദ്ധമായ കഴിവുകള്‍ക്കു സഹോദരങ്ങളും വന്നുചേരും. കുടുംബത്തില്‍ സന്തുഷ്ടിയും സമാധാനവും ഉണ്ടാകും. നിരവധികാര്യങ്ങള്‍ നിഷ്കര്‍ഷയോടുകൂടി ചെയ്തുതീര്‍ക്കും. രേഖാപരമല്ലാത്ത സാമ്പത്തിക ഇടപാടുകളില്‍ നഷ്ടം സംഭവിക്കും.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
കുടുംബത്തില്‍ നിന്നും വിട്ടുനിന്ന് ജോലി ചെയ്യാനുള്ള സാഹചര്യമുണ്ടാകും. ക്രിയാത്മക നടപടികളില്‍ ആത്മാര്‍ത്ഥമായി സഹകരിക്കും. ആര്ഭാടങ്ങള്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും.
മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)
കാര്‍ഷിക മേഖലയില്‍നിന്നും ആദായം വര്‍ധിപ്പിക്കുന്നതിനാല്‍ സമാനചിന്താഗതിയുള്ളവരെ ഉള്‍പ്പെടുത്തും. അന്യരുടെ വിഷമാവസ്ഥകള്‍ക്ക് ശാശ്വതപരിഹാരം നിര്ദേശിക്കുവാന് സാധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അലസതയും ഉദാസീനതയും വര്‍ധിക്കും.
കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)
വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുവാനിടവരും. അശ്രാന്തപരിശ്രമത്താല്‍ അനുഭവ ഫലമുണ്ടാകും. കുടുംബാംഗങ്ങളുടെ ആശയങ്ങള്‍ സ്വീകരിക്കുന്നതിനാല്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. വര്‍ധിച്ചുവരുന്ന ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കും.
മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
നിരവധി കാര്യങ്ങള്‍ അനുകൂലമാക്കി തീര്‍ക്കുന്നതിനാല്‍ സല്‍കീര്‍ത്തി വര്‍ധിക്കും. ഏറ്റെടുത്ത ദൗത്യം തൃപ്തികരമാകും വിധത്തില്‍ പൂര്‍ത്തീകരിക്കുവാന്‍ ഇടവരും. ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ കുറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: