ന്യുദല്‍ഹി: ഹിന്ദുത്വത്തെ ഇസ്ലാമിക തീവ്രവാദ സംഘടനകളായ ഐഎസിനോടും ബൊക്കോ ഹറാമിനോടും ഉപമിച്ചതിനെതിരെ വിമര്‍ശനവുമായി ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുളളക്കുട്ടി. സല്മാന് ഖുര്‍ഷിദിന്റെ വാദം ഇന്ത്യയിലെ നൂറ് കോടി ഹിന്ദുക്കളെ അപമാനിക്കുന്നതാണ്. ഇതുപോലെ മതസ്വാതന്ത്ര്യം നമുക്ക് പകര്‍ന്ന് കിട്ടിയത് ഹിന്ദുസമൂഹത്തിന്റെ ഹൃദയ വിശാലത കൊണ്ട് മാത്രമാണ്. ഇന്ത്യ ഹിന്ദുക്കള്‍ അഥവാ ഹിന്ദുത്വം നിലനില്‍ക്കുന്ന കാലം മാത്രമേ മതേതരത്വം പോലും നിലനില്‍ക്കുകയുള്ളൂവെന്നും അബ്ദുള്ളക്കുട്ടി പ്രതികരിച്ചു.
ലോകത്തിന് മുന്നില്‍ ഭാരതത്തിന്റെ മഹാസംസ്കാരത്തെ നിന്ദിച്ച സല്മാന് വിവരവും വിദ്യാഭ്യാസവുള്ള ഇന്ത്യന്‍ മുസ്ലിംങ്ങളുടെ പിന്തുണ പോലും കിട്ടില്ലെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. ജിഹാദികളുടെ കൈയ്യടി കിട്ടിയേക്കാം. അതിനെ നായികരിച്ചതിലൂടെ രാഹുല്‍ തന്റെ രാഷ്ട്രീ അപക്വതയാണ് പ്രകടിപ്പിച്ചതെന്നും അബ്ദുള്ളക്കുട്ടി വിമര്‍ശിച്ചു. ഗുലാംനബിയെ പ്പോലെയുള്ള പരിണിത പ്രജ്ഞരായ നേതാക്കളെ ഒതുക്കി ചില പുത്തന്‍ കൂട്ടുകാര്‍ കൊപ്പം കഴിയുന്ന രാഹുല്‍ ഗാന്ധിയില്‍ നിന്ന് ഇതിലപ്പുറം പ്രതീക്ഷിക്കുന്നില്ല. ലോകത്തിലെ എല്ലാമത ദര്‍ശനങ്ങളും സംഗമിക്കുന്ന സംസ്കാര സാഗരമായി ഇന്ത്യ മാറിയത് മഹാത്തായ ഹിന്ദുസനാതന മൂല്യങ്ങളുടെ സഹിഷ്ണുത ഒന്നു കൊണ്ട് മാത്രമാണെന്നും അദേഹം പറഞ്ഞു.
ആയിരക്കണക്കിന് വര്‍ഷം മുമ്പ് തന്നെ സെമിറ്റിക്ക് മതങ്ങള്‍ ഉള്‍പ്പെടെ എല്ലാറ്റിനേയും കൂപ്പ് കൈയ്യോടെ സ്വീകരിച്ചത് ഈ നാടിന്റെ മഹാദര്‍ശനങ്ങളുടെ ഭാഗമായിട്ടാണ്. ഇന്ത്യ ഹിന്ദുക്കള്‍ അഥവാ ഹിന്ദുത്വം നിലനില്‍ക്കുന്ന കാലം മാത്രമേ മതേതരത്വം പോലും നിലനില്ക്കുകയുള്ളൂ. സമീപകാല ചരിത്രത്തില്‍ നിന്നു നമ്മുടെ അയല്പക്കത്ത് നിന്ന് നാം കണ്ടതും കണ്ട് കൊണ്ടിരിക്കുന്നതും അതെക്കെയാണ.് ബൊക്കോ ഹറാമിനോട് ഹിന്ദുത്വയെ സാദൃശ്യപ്പെടുത്തിയ സല്മാന് ഖുര്‍ഷിദിന്റെ ബുദ്ധിക്ക് തകരാറു സംഭവിച്ചിട്ടുണ്ടെന്നും അബ്ദുളളക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: