ന്യൂദല്‍ഹി: ടിവിഎസ് മോട്ടോര്‍ കമ്പനി ചെയര്മാന് വേണു ശ്രീനിവാസന് രാഷ്ട്രപതി ഭവനില്‍ വെച്ച് രാഷ്ട്രപതി റാം നാഥ് കോവിന്ദ് പത്മഭൂഷണ്‍ പുരസ്കാരം സമ്മാനിച്ചു. വ്യാപാരവ്യവസായ മേഖലകളിലെ സംഭാവനകളെ ആദരിക്കുന്നതിന്റെ ഭാഗമായാണ് വേണു ശ്രീനിവാസന് രാജ്യത്തെ മൂന്നാമത്തെ പരമോന്നത സിവിലിയന്‍ ബഹുമതി സമ്മാനിച്ചത്.
സുന്ദരംക്ലേട്ടണ്, ആഗോളതലത്തില്‍ പ്രശസ്തമായ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി എന്നിവ ഉള്‍പ്പെടുന്ന ടിവിഎസ് ഗ്രൂപ്പിന്റെ ചെയര്‍മാനാണ് വേണു ശ്രീനിവാസന്. ശ്രീനിവാസന് 2010ല്‍ പത്മശ്രീ പുരസ്കാരം നല്കി ആദരിച്ചിരുന്നു. 1996ല്‍ സ്ഥാപിച്ച ശ്രീനിവാസന് സര്‍വീസസ് ട്രസ്റ്റിന്റെ മാനേജിംഗ് ട്രസ്റ്റിയാണ് ശ്രീനിവാസന്. 5000ലധികം ഗ്രാമങ്ങളില്‍ ഈ ട്രസ്റ്റ് പ്രവര്‍ത്തിക്കുന്നു, സ്ത്രീ ശാക്തീകരണവും വനവല്‍ക്കരണവും ട്രസ്റ്റിന്റെ ചില പ്രധാന മേഖലകളില്‍ ഉള്‍പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: