പറ്റ്ന: ബീഹാറിലെ മദ്രസയില്‍ നടത്തിയ പൊലീസ് റെയ്ഡില്‍ നാല് തോക്കുകളും വെടിയുണ്ടകളും കണ്ടെടുത്തു. ബീഹാറിലെ ബങ്ക പ്രദേശത്തുള്ള മദ്രസ്സയിലായിരുന്നു റെയ്ഡ്. എങ്കിലും പൊലീസ് ഇതുവരെയും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
‘മദ്രസയുടെ തൊട്ടരികെയുള്ള കോട്ടേജില്‍ നിന്നാണ് തോക്കും തിരകളും കണ്ടെത്തിയത്. അന്വേഷണം പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമാണ് അറസ്റ്റ് നടത്താന്‍ കഴിയു,’ ബങ്ക പൊലീസ് സൂപ്രണ്ട് പറയുന്നു.
ആരോ മനപൂര്‍വ്വം തോക്കും തിരകളും കോട്ടേജില്‍ കൊണ്ടുവെച്ചതെന്നാണ് മദ്രസ അധികൃതരുടെ വിശദീകരണം. മദ്രസയില്‍ ആദ്യം വന്ന പൊലീസുകാര്‍ക്ക് ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും മടങ്ങിപ്പോകാന്‍ നില്ക്കുമ്പോള് അവര്‍ക്ക് ഒരു ഫോണ്‍ കാള്‍ വരികയും പ്രത്യേക ഒരു ഇടത്തില്‍ പരിശോധിക്കാന്‍ ആ വ്യക്തി നിര്‍ദേശിച്ചതനുസരിച്ച് നോക്കിയപ്പോഴാണ് തോക്കും തിരകളും കണ്ടെടുത്തതെന്നും മദ്രസ അധികൃതര്‍ പറയുന്നു.
ബങ്ക ജില്ലയിലെ മദ്രസക്കെട്ടിടത്തില്‍ ഉഗ്രസ്ഫോടനം നടന്നതിന് മാസങ്ങള്‍ക്ക് ശേഷമാണ് റെയ്ഡ് നടന്നത്. ഈ സ്ഫോടനത്തില്‍ പരിസരത്തെ ഏതാനും വീടുകള്‍ ഉള്‍പ്പെടെ തകര്‍ന്നിരുന്നു. മുസ്ലിം പണ്ഡിതല്‍ കൊല്ലപ്പെടുകയും ചെയ്തു. ഈ സ്ഫോടനമാണ് മദ്രസയ്ക്കെതിരെ സംശയം ജനിപ്പിച്ചത്. ഇവിടെ സൂക്ഷിച്ച് വെച്ച സ്ഫോടകവസ്തുക്കള്‍ അറിയാതെ പൊട്ടിത്തെറിച്ചതാകാമെന്നാണ് നിഗമനം. ഈ സംഭവത്തിലും പൊലീസിന് ആരെയും അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞില്ല.
ബീഹാറിലെ പല കുറ്റകൃത്യങ്ങളിലും മദ്രസകള്‍ക്ക് പങ്കുണ്ടായിരുന്നതായി പറയുന്നു. കാണാതായ ഒരു 16 വയസ്സുകാരിയെ നവംബര്‍ ഒന്നിന് ശികാപൂര്‍ പൊലീസ് സ്റ്റേഷന് പരിധിയിലുള്ള ഹസന്പൂര് വില്ലേജിലെ മദ്രസ ഇസ്ലാമിയ ദൊബാഹയില് നിന്നാണ് കണ്ടെത്തിയത്. കഴുത്തില്‍ ചതവുകലും മറ്റുമായാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. കുട്ടിയെ കഴുത്ത് ഞെരുക്കിക്കൊന്നതാണെന്ന് പറയുന്നു. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് പലയിടങ്ങളിലും അന്വേഷിച്ചെങ്കിലും ഒടുവില്‍ മദ്രസയ്ക്കകത്ത് നിന്നാണ് മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് ശികാപൂര്‍ പൊലീസ് സ്റ്റേഷന് ഓഫീസര്‍ അജയ് കുമാര്‍ പറയുന്നു.കൊലപാതകത്തിന് മുന്‍പ് ബലാത്സംഗവും സംശയിക്കുന്നു. ഇപ്പോള്‍ ശരീരം പോസ്റ്റ്മോര്‍ട്ടത്തിനയച്ചിരിക്കുകയാണ്.
ഇതുപോലുള്ള കുറ്റകൃത്യങ്ങളും ആയുധങ്ങള്‍ കണ്ടെടുക്കലും നടന്നിട്ടും ഇത്തരം മദ്രസകളുടെ എണ്ണം വര്‍ധിക്കുകയാണ്. സംസ്ഥാന കേന്ദ്രസര്‍ക്കാരുകള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയുന്നില്ല.
ഇവിടുത്തെ വിദ്യാഭ്യാസം പലപ്പോഴും രാജ്യത്തെ പൊതുവിദ്യാഭ്യാസവുമായി സമരസപ്പെടാത്തതാണെന്നും ആരോപണമുണ്ട്. അതേ സമയം മദ്രസ നന്നാക്കാനുള്ള പണം ഒഴുകുകയാണ്. ഇവിടുത്തെ അടിസ്ഥാനപരമായ മതവിദ്യാഭ്യാസരീതിയില്‍ മാറ്റം വരുത്താതെ അവിടെ സയന്‍സും കണക്കും പഠിപ്പിച്ചിട്ട് കാര്യമില്ലെന്ന് വിദഗ്ധര്‍ പറയുന്നു. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പോലും മദ്രസകളുടെ ആധുനികവല്‍ക്കരണത്തിന് 2021-22 കാലത്ത് 479 കോടി രൂപയാണ് നല്‍കിയത്. യുപിയില്‍ 16,500 അംഗീകൃത മദ്രസകളുണ്ട്. ഇവിടെ കുട്ടികളുടെ എണ്ണം ക്രമമായി കുറഞ്ഞുവരുന്നതായും കാണുന്നു. മുസ്ലിങ്ങള്‍ തന്നെ അവരെ മദ്രസകളില്‍ അയയ്ക്കാത്ത സ്ഥിതിവിശേഷമുള്ളതായി കണക്കുകള്‍ തെളിയിക്കുന്നു.
അസമില്‍ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ സര്‍ക്കാര്‍ സഹായം നിര്‍ത്തലാക്കുന്നതായി പ്രഖ്യാപിച്ചത് വലിയ ഒച്ചപ്പാടുകള്‍ ഉണ്ടാക്കുന്നു. ഫ്രാന്‍സും ശ്രീലങ്കയും ഇത്തരം മതമൗലികവാദം പ്രചരിപ്പിക്കുന്ന ഇസ്ലാമിക പഠന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുന്നതായി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: