ന്യൂദല്‍ഹി: പ്രതിരോധ കുത്തിവയ്പ് യജ്ഞത്തിന്റെ ഭാഗമായി ഇതുവരെ രാജ്യത്ത് നല്‍കിയത് 110.79 കോടി ഡോസ് വാക്സിനാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 12,516 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗമുക്തി നിരക്ക് 98.26% ഉയര്‍ന്നു. മാര്‍ച്ച് 2020 മുതല്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്
കഴിഞ്ഞ 24 മണിക്കൂറിനിടെ 13,155 പേര് സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,38,14,080 ആയി. രാജ്യത്ത് ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ ഒരു ശതമാനത്തിലും താഴെയാണ്. നിലവിലെ നിരക്ക് 0.40% ആണ്. 2020 മാര്‍ച്ച് മുതല്‍ ഏറ്റവും കുറഞ്ഞ നിരക്കുമാണിത്.
രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 1,37,416 പേരാണ്. ഇത് 267 ദിവസത്തെ ഏറ്റവും കുറഞ്ഞ കണക്കാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.07 ശതമാനമാണ്. കഴിഞ്ഞ 39 ദിവസമായി ഇത് രണ്ടു ശതമാനത്തില്‍ താഴെയാണ്. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (1.10%) 49 ദിവസമായി 2% ത്തില്‍ താഴെ. രാജ്യത്ത് ആകെ നടത്തിയത് 62.10 കോടി പരിശോധനകള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: