ഗോരഖ്പൂര്‍: ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ വീടിന് മുകളില്‍ പാകിസ്ഥാന് പതാക ഉയര്‍ത്തിയ നാല് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.ചൗരിചൗര പ്രദേശത്തെ വീട്ടിലാണ് പതാക ഉയര്‍ത്തിയത്.സംഭവത്തില്‍ ചില ഹിന്ദു സംഘടനകളും, ആര്‍എസ്എസ്, വിഎച്ച്പി മുതലായവരും പരാതി നല്കി.ഈ മാസം പത്തിനായിരുന്നു സംഭവം.കൊടി ഉയര്‍ത്തിയ വീടിന് നേരെ ആക്രമണം ഉണ്ടായി. മുറ്റുത്തു കിടന്ന കാര്‍ തല്ലിത്തകര്‍ത്തു.സംഭവം അറിഞ്ഞ് എത്തിയ പോലീസ് സ്ഥലം ശാന്തമാക്കി.
നാല് പേര്‍ക്കെതിരെ രാജ്യ ദ്രോഹകുറ്റം ചുമത്തി കേസെടുത്തു.തലീം, പപ്പു, ആഷിഖ്, ആരിഫ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.എന്നാല്‍ ഇത് മതപരമായ കൊടിയാണെന്നും പാക്കിസ്ഥാന് പതാക അല്ല എന്നും വീട്ടുകാര്‍ പറഞ്ഞു. മനപ്പൂര്‍വ്വം നാട്ടില്‍ കലാപം സൃഷ്ട്ിക്കാന് ആരേയും അനുവദിക്കില്ലെന്ന് ഗൊരഖ്പൂര്‍ എസ്പി മനോജ് അവാസ്തി പറഞ്ഞു.സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു അതിനായി മൂന്ന് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.രാജ്യ സുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവാഴ്ച്ചക്കും തയ്യാറല്ലെന്നും, ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്നും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: