ന്യൂദല്‍ഹി: കോണ്‍ഗ്രസ് ക്ഷീണിക്കുന്നതിന്റെ കാരണം ബിജെപിയുടെയും ആര്‍എസ്എസിന്റെയും ഹിന്ദുത്വ ആശയം മൂലമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
ബിജെപിയെപ്പോലെ കോണ്‍ഗ്രസ് അവരുടെ ആശയങ്ങളെ തീവ്രമായി പ്രചരിപ്പിക്കാന്‍ ശ്രമിക്കാത്തതും കോണ്‍ഗ്രസിന്റെ ക്ഷീണത്തിന് കാരണമായി. കോണ്‍ഗ്രസിന്റെ ആശയം സജീവമാണ്. പക്ഷെ അത് ബിജെപിയുടെയും ആര്‍എസ്എസിന്റെയും ആശയങ്ങളാല്‍ മൂടപ്പെട്ടു.- രാഹുല്‍ ഗാന്ധി പറഞ്ഞു.ഹിന്ദുയിസവും ഹിന്ദത്വയും രണ്ടും രണ്ടാണ്. ഹിന്ദുത്വയെന്നാണല് മുസ്ലിമിനെയോ സിഖുകരാനെയോ ആക്രമിക്കന്ന ഒന്നാണെങ്കില് ഹിന്ദുയിസം അതല്ല. – രാഹുല്‍ ഗാന്ധിപറഞ്ഞു.
എന്നാല്‍ രാഹുല്‍ ഗാന്ധി പറയുന്നത് ശരിയല്ലെന്നും ഹിന്ദുത്വ എന്നത് ഒരു ജീവിത ശൈലിയാണെന്നുമുള്ള വിമര്‍ശനമുയര്‍ത്തി ബിജെപിയുടെ ഐടി മേധാവി അമിത് മാളവ്യ രംഗത്തെത്തി. ഹിന്ദുക്കളെയും ഹിന്ദുത്വയെയും അപമാനിക്കുന്ന കോണ്‍ഗ്രസിന്റെ സല്മാന് ഖുര്‍ഷിദും റഷീദ് ആല്‍വിയും ഉയര്‍ത്തുന്ന അതേ അവകാശവാദം രാഹുല്‍ഗാന്ധിയും ആവര്‍ത്തിക്കുകയാണെന്നും അമിത് മാളവ്യവിമര്ശിച്ചു. ഹിന്ദുത്വ ഒരു ജീവിതശൈലിയാണെന്നാണ് സുപ്രീംകോടതി പറഞ്ഞത്. എന്നാല്‍ ഹിന്ദുത്വ ഹിംസാത്മകമാണെന്ന് രാഹുല്‍ പറയുന്നു. ഹിന്ദു വേദപുസ്തകങ്ങളെ ഇസ്ലാം രചനകള്‍ക്ക് തത്തുല്ല്യമായി കണ്ട് തന്റെ ഭാഗം ന്യായീകരിക്കാനാണ് രാഹുല്‍ ഗാന്ധി ശ്രമിക്കുന്നത്.- അമിത് മാളവ്യ പറഞ്ഞു.
കഴിഞ്ഞ ദിവസം ഹിന്ദുത്വത്തെ ഐഎസിനോട് ഉപമിച്ച് കോണ്‍ഗ്രസ് നേതാവ് സല്മാന് ഖുര്‍ഷിദ് പ്രസിദ്ധീകരിച്ച അയോധ്യയിലെ സൂര്യോദയം എന്ന പുസ്തകം വിവാദമായിരുന്നു. ഇത് കോണ്‍ഗ്രസിനെ വെട്ടിലാക്കിയതിനെ തുടര്‍ന്നാണ് സല്മാന് ഖുര്‍ഷിദിനെ രക്ഷിക്കാനാണ് ഹിന്ദുത്വയ്ക്ക് പുതിയ വ്യാഖ്യാനം നല്‍കിക്കൊണ്ടുള്ള രാഹുല്‍ഗാന്ധിയുടെ പ്രസ്താവനയെന്ന് കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: