ന്യൂദല്‍ഹി: ലഹരി വസ്തക്കളുടെ ഉപയോഗം കുറ്റകരമാക്കുന്നത് ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം.ഇതിനായി നര്‍ക്കോട്ടിക് ഡ്രഗസ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് ആക്ട്(എന്ജിപിഎസ്എ) നിയമം കേന്ദ്രസര്‍ക്കാര്‍ ഭേദഗതി ചെയ്യാനാണ് തീരുമാനം.ഇത് നിലവില്‍ വന്നാല്‍ ലഹരി ഉപയോഗിക്കുന്നവരെ ഇരകളായി മാത്രം കാണുകയും അവര്‍ക്ക് ലഭിക്കുന്ന ശിഷയും പിഴയും ഇല്ലാതാവുകയും ചെയ്യും.
ഇവര്‍ക്ക് കൗണ്‍സിലിങ്ങ് മാത്രമാണ് നല്‍കുന്നത്.ചെറിയതോതിലുളള ലഹരി ഉപയോഗം കുറ്റകരമല്ലാത്ത വിധമായിരിക്കും നിയമം പുനരാവിഷ്ക്കരിക്കുന്നത്. ഇതിന് സാമൂഹിക ക്ഷേമ മന്ത്രാലയവും, ആഭ്യന്തര മന്ത്രാലയവും തമ്മില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.എന്നാല്‍ ലഹരിക്കടത്ത് കുറ്റമായിത്തന്നെ നിലനില്ക്കും. എന്‍ഡിപിഎസ്എ നിയമപ്രകാരം ഇപ്പോള്‍ ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം കുറ്റകരമാണ്.പിഴയും ആറുമാസം തടവുമാണ് ലഭിക്കുക.ഈ നിയമത്തിന്റെ 27-ാം വകുപ്പാണ് ഭേദഗതി ചെയ്യാന്‍ തീരുമാനമായിരിക്കുന്നത്.നിയമം നിലവില്‍ വരുന്നത് മുതല്‍ ലഹരി ഉപയോഗം കുറ്റകരമല്ലാതാവും.എന്നാല്‍ ലഹരി വസ്തുക്കളുടെ ഉപയോഗത്തിന്റെ തോതില്‍ വ്യക്തത വരുത്തീയിട്ടില്ല.ഇതിലെല്ലാമുളള വ്യക്തത ഉടന്‍ തന്നെ വരും.അടുത്ത പാര്‍ലമെന്റ്ിന്റെ സമ്മേളനത്തില്‍ ഇവ സംബന്ധിച്ച ഭേദഗതി കൊണ്ടുവരാന്‍ കേന്ദ്രം സര്ക്കാന് തീരുമാനം ഉണ്ടാകും.എന്നാല്‍ ഇത് മൂലം യുവാക്കളില്‍ ലഹരി ഉപയോഗം വര്‍ദ്ധിക്കാനുളള സാധ്യത തളളിക്കളയാന്‍ സാധിക്കില്ല.ഈ തീരുമാനത്തില്‍ വിദ്ഗദ്ധ ഉപദേശം കൈക്കൊളളാന്‍ കേന്ദ്രം തയ്യാറാകണം എന്നാണ് പൊതു അഭിപ്രായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: