സാവോപോളോ: അടുത്ത വര്‍ഷം ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പിന് യോഗ്യത നേടുന്ന ആദ്യ തെക്കേ അമേരിക്കന്‍ രാജ്യമായി ബ്രസീല്‍. സ്വന്തം തട്ടകത്തില്‍ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്രസീല്‍ കൊളംബിയയെ വീഴ്ത്തിയത്. 72ാം മിനിറ്റില്‍ സൂപ്പര്‍താരം നെയ്മറിന്റെ പാസില്‍നിന്ന് ലൂക്കാസ് പക്വേറ്റയാണ് ബ്രസീലിന്റെ വിജയഗോള്‍ നേടിയത്.
യോഗ്യത റൗണ്ടില്‍ ഇതുവരെ തോല്‍വി അറിയാതെയാണ് ബ്രസീല്‍ മുന്നോട്ട് പോകുന്നത്. 12 കളികളില്‍ 11ും ജയിച്ചപ്പോള്‍ ഒരു മത്സരം സമനിലയില്‍ അവസാനിച്ചു. ഇതുവരെ നടന്ന മത്സരങ്ങളില്‍നിന്ന് 34 പോയിന്റാണ് ഇപ്പോള്‍ ബ്രസീലിനുള്ളത്. ഗോള്‍ വഴങ്ങാതെ ബ്രസീലിന്റെ തുടര്‍ച്ചയായ പത്താം ഹോം യോഗ്യതാ മത്സരമായിരുന്നു ഇത്.
27 ഗോളുകളാണ് ഇതുവരെ ബ്രസീല്‍ അടിച്ചു കൂട്ടിയത്. ഏറ്റവും കൂടുല്‍ ഗോള്‍ അടിച്ച ടീമും ബ്രസീല്‍ തന്നെയാണ്. 13 മത്സരങ്ങളില്‍ നിന്ന് 16 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് കൊളംബിയ.
ചൊവ്വാഴ്ച നടക്കാനിരിക്കുന്ന മത്സരത്തില്‍ ബ്രസീല്‍ അര്‍ജന്റീനയെ നേരിടും.11 മത്സരങ്ങളില്‍നിന്ന് 25 പോയിന്റുമായി രണ്ടാമതുള്ള ടീമാണ് അര്‍ജന്റീന. ബ്രസീലിന് അര്‍ജന്റീനയെക്കാള്‍ ഒന്‍പത് പോയിന്റ് ലീഡുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: