കൊച്ചി : കോവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ അടച്ചിടല്‍ നൈപുണ്യ തൊഴില്‍ പരിശീലനം ലഭിച്ചവര്‍ക്ക് പുതിയ സാധ്യതകളാണ് നല്‍കിയത്. ഇന്ത്യയ്‌ക്ക് ആഗോളതലത്തില്‍ ഇത് വന്‍ അവസരങ്ങളാണ് ലഭിച്ചെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. കേരള സന്ദര്‍ശനത്തിന്റെ രണ്ടാം ജിവസമായ ഇന്ന് കൊച്ചിയില്‍ നടന്ന ജന്‍ ശിക്ഷന്‍ സന്‍സ്ഥാന്‍ പരിപാടിയില്‍ പങ്കെടുക്കവേയാണ് ഇക്കാര്യം അറിയിച്ചത്.
ജന്‍ശിക്ഷന് സന്‍സ്ഥാന്‍ പോലെ രാജ്യത്തെ തൊഴില്‍ നൈപുണ്യ പരിശീലന കേന്ദ്രങ്ങളുടെ എണ്ണം ഇരട്ടിയാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. ഇതിലൂടെ ആഗോള തലത്തില്‍ ഇന്ത്യയ്‌ക്ക് അവസരങ്ങള്‍ കൂടുതല്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്തിയായി ചുമതലയേറ്റ ശേഷം രാജീവ് ചന്ദ്രശേഖറിന്റെ ആദ്യ കേരള സന്ദര്‍ശനമാണ് ഇത്. ഗുരുവായൂരിലും മമ്മിയൂരിലും അദ്ദേഹം ദര്‍ശനം നടത്തി.
കൊച്ചി ഹൈടെക്ക് പാര്‍ക്കിലെ സംരംഭകരുമായും കേന്ദ്രമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തും. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ ഏക ഡിആര്‍ഡിഒ ലബോറട്ടറി ആയ കൊച്ചി നേവല്‍ ഫിസിക്കല്‍ ഓഷ്യാനോഗ്രഫിക് ലബോറട്ടറി കേന്ദ്രസഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ സന്ദര്‍ശിച്ചിരുന്നു.
കൊച്ചിയിലെ ആര്‍എസ്എസ് ആസ്ഥാനത്തും മന്ത്രി സന്ദര്‍ശനം നടത്തും. തുടര്‍ന്ന് സിഎംഎഫ്ആര്‍ഐയില്‍ നടക്കുന്ന യോഗത്തില്‍ കൊച്ചിയിലെ വിവിധ സ്ഥാപന മേധാവികള്‍, സാമ്പത്തിക വിദഗ്ധര്‍, വ്യവസായികള്‍, സംരംഭകര്‍ തുടങ്ങിയവരുമായി രാജ്യത്തിന്റെ പൊതു സാമ്പത്തിക സ്ഥിതി സംബന്ധിച്ച് മന്ത്രി ആശയങ്ങള്‍ പങ്കുവെയ്‌ക്കും. ഇതിന് ശേഷം കൊച്ചിയില്‍ നിന്ന് മന്ത്രി തിരുവനന്തപുരത്തേക്ക് തിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: