തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ആഭ്യന്തര വകുപ്പ് സെക്രട്ടറി തന്നെയാണ് ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി. മുല്ലപ്പെരിയാര്‍ ബേബി ഡാമിന് സമീപത്തെ മരംമുറിക്കാന്‍ തമിഴ്നാടിന് അനുമതി നല്കിയ ഉത്തരവ് മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണെന്ന് പ്രതിപക്ഷ നേതാ് വി.ഡി. സതീശന് ആരോപിച്ചു. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജൂണ്‍ 11 ന് മുല്ലപ്പെരിയാറില്‍ തമിഴ്നാടിന്റേയും കേരളത്തിന്റെയും സംയുക്ത പരിശോധന നടന്നു. സെപ്റ്റംബര്‍ 17ന് നടന്ന സെക്രട്ടറി തല യോഗത്തില്‍ മരംമുറിക്കാനുള്ള തീരുമാനമുണ്ടായി. ഈ തീരുമാനം ഒരു നോട്ടിലൂടെ കേരള സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. അതിന് ശേഷം നവംബര്‍ ഒന്നിന് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ റൂമില്‍ വെച്ച് യോഗവും ചേര്‍ന്നിട്ടുണ്ട്. മുഖ്യമന്ത്രിക്ക് എല്ലാ കാര്യത്തിലും അറിവുണ്ടായിരുന്നുവെന്നും വി.ഡി. സതീശന് ആരോപിച്ചു.
എന്നാല്‍ ഉത്തരവിനെകുറിച്ചോ യോഗം നടന്നതിനെ കുറിച്ചോ താന്‍ ഒന്നും അറിഞ്ഞിട്ടില്ലെന്നാണ് മന്ത്രി റോഷി അഗസ്റ്റിന് പ്രതികരിച്ചത്. ഈ വാദം സത്യമാണെങ്കില്‍ തന്റെ വകുപ്പില്‍ എന്ത് നടന്നുവെന്ന് അറിയാത്ത മന്ത്രി ആസ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനല്ല. മുല്ലപ്പെരിയാറിലെ വിവാദ ഉത്തരവിനെക്കുറിച്ച് മുഖ്യമന്ത്രി ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. വിഷയത്തില്‍ മൗനത്തിലാണ്. ഇത് സര്‍ക്കാരിന്റെ മനപ്പൂര്‍വ്വമായ ഗൂഢാലോചനയാണോയെന്ന് സംശയമുണ്ടെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു.
2018 ലെ പ്രളയത്തിന് കാരണം സര്‍ക്കാരിന്റെ അനാസ്ഥയാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണം സത്യമെന്ന് തെളിയിക്കുന്നതാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന സിഐജി റിപ്പോര്‍ട്ട്. കേരളത്തിലെ ഡാം മാനേജ്മെന്റില്‍ സംസ്ഥാന സര്‍ക്കാരിന് പാളിച്ച സംഭവിച്ചിട്ടുണ്ട്.
പ്രളയത്തില്‍ ജനങ്ങളുടെ ജീവനും സ്വത്തും നഷ്ടമായതില്‍ സര്‍ക്കാരിന് പങ്കുണ്ട്. ഇതില്‍ അന്വേഷണം നടത്താന്‍ പോലും സര്‍ക്കാര്‍ തയ്യാറായില്ല. കുറ്റക്കാരെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണ് ചെയ്തത്. എന്നാല്‍ നിയമസഭയ്ക്ക്കത്തും പുറത്തും സര്‍ക്കാര്‍ ഇത് സമ്മതിക്കുന്നില്ല. ഇത് വലിയ വിരോധാഭാസമാണെന്ന്. റിസര്‍വോയര്‍ കേന്ദ്രീകരിച്ചുള്ള ഏകോപനമില്ലാതെയാണ് അണക്കെട്ടുകള്‍ തുറന്നതെന്നും വിഡി സതീശന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: