കൊല്ലം: രാഷ്ട്രീയക്കാര്‍ പലരും മാസ്ക് വെക്കാതെയും , താഴ്ത്തിയും മറ്റും പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാറുണ്ട്. എന്നാല്‍ സാധാരണക്കാരന് മാസ്ക് മാറ്റിയാല്‍ ആപ്പോള്‍ വരും പിഴ. മാസ്ക് താഴ്ത്തയിട്ട് കപ്പലണ്ടി കഴിച്ച തൊഴിലാളിക്ക് 500 രൂപ പെറ്റി അടിച്ചിരിക്കുകയാണ് പോലീസ്.കൊട്ടാരക്കര പ്രൈവറ്റ് സ്റ്റാന്റില്‍ ബസ്സ് കാത്തുനിന്ന തൊഴിലാളിക്കാണ് പിഴ ചുമത്തപ്പെട്ടത്. ചാലിയക്കര എസ്റ്റേററിലെ ദിവസ വേതനക്കാരനാണ് ഇദ്ദേഹം. ജോലിക്ക് ശേഷം വീട്ടിലേക്ക് പോകാന്‍ ബസ്സ് സ്റ്റാന്റില്‍ എത്തിയ ഇദ്ദേഹം കപ്പലണ്ടി വാങ്ങി മാസ്ക് താഴ്ത്തി വെച്ച് കഴിക്കുകയായിരുന്നു അപ്പോഴാണ് പോലീസ് ഇയാളെ പിടികൂടിയത് . കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചില്ല, സാമൂഹിക അകലം പാലിക്കാതെ സ്റ്റാന്റില്‍ നിന്നു തുടങ്ങിയവാണ് ഇദ്ദേഹത്തിന് മേല്‍ ചാര്‍ത്തിയ കുറ്റങ്ങള്‍.മാസ്ക് താഴത്തി താന്‍ കപ്പലണ്ടി കഴിച്ചു എന്നോരു തെറ്റുമാത്രമാണ് ചെയ്യ്തതെന്ന് അദ്ദേഹം പറയുന്നു. കൈയില്‍ പണമില്ലാത്തതിനാല്‍ ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി,സാമൂഹികപ്രവര്‍ത്തകരാണ് ജാമ്യത്തില്‍ ഇറക്കിയത്.സമൂഹത്തിലെ എല്ലാവര്ക്കും ഒരേ നീതി എന്ത്കൊണ്ട് നടപ്പാക്കുന്നില്ല എന്നാണ് ഇദ്ദേഹം ചോദിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: