പത്തനംതിട്ട: ശബരിമലയില്‍ കടുത്ത നിയന്ത്രണത്തോടെ തീര്‍ത്ഥാടനം നടത്തുന്നതിനെതിരെ വിമര്‍ശവുമായി പന്തളം രാജ കുടുംബം. ശക്തമായ നിയന്ത്രണങ്ങള്‍ വഴി പരമ്പരാഗത ആചാരങ്ങള്‍ മുടക്കുന്നത് ശരിയല്ല. അധികാരികള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത് സര്‍ക്കാരിന് ശബരിമലയോടുള്ള അവഗണനകൊണ്ടാണെന്നും രാജകുടുംബം വിമര്‍ശിച്ചു.
വെര്‍ച്വല്‍ ക്യൂ സംവിധാനത്തിനെതിരെ ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരരും രംഗത്തുവന്നിരുന്നു. നിയന്ത്രണങ്ങള്‍ ശബരിമലയുടെ വരുമാനത്തെ ബാധിക്കുന്നുണ്ട്. ശബരിമലയിലെ വരുമാനമാണ് ദേവസ്വം ബോര്‍ഡിനെ നിലനിര്‍ത്തുന്നത്. ശബരിമലയിലെ വരുമാനത്തില്‍ കോട്ടം പറ്റിയാല്‍ ദേവസ്വം ബോര്‍ഡിനെ മുഴുവന്‍ ബാധിക്കുമെന്നും തന്ത്രി പറഞ്ഞു.
ബോര്‍ഡിനെ പൂര്‍ണമായും ഒഴിവാക്കി പോലീസ് നിയന്ത്രണങ്ങള്‍ നടത്തുന്നത് ശരിയല്ല. അതിന് പകരമായി ദേവസ്വം ബോര്‍ഡും പൊലീസും ചേര്‍ന്ന് വെര്‍ച്വല്‍ ക്യൂ നടപ്പാക്കേണ്ടിയിരുന്നു. ഇപ്പോള്‍ നടപ്പാക്കുന്ന രീതിയോട് ദേവസ്വം ബോര്‍ഡിനും എതിര്‍പ്പും പരാതിയുമുണ്ടെന്നും അദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: