പാലക്കാട്: നോട്ട് നിരോധനത്തെക്കുറിച്ച് വ്യാജവാർത്ത നല്കി പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന കുറ്റമാരോപിച്ച് മനോരമ ഓൺലൈൻ വിഭാഗത്തിനെതിരെ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിനും ഡിജിപിക്കും പരാതി നൽകി യുവമോർച്ച നേതാവ്. യുവമോര്‍ച്ചയുടെ പാലക്കാട് ജില്ലാ അദ്ധ്യക്ഷൻ പ്രശാന്ത് ശിവനാണ്. നോട്ട് നിരോധനത്തിന്റെ അഞ്ചാം വാർഷിക ദിനത്തിൽ മനോരമ ഓണ്‍ലൈന്‍ പ്രസിദ്ധീകരിച്ച വ്യാജ വാർത്തയ്‌ക്കെതിരെ പരാതി നല്‍കിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകീർത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് വാർത്ത പ്രസിദ്ധീകരിച്ചതെന്ന് പരാതിയിൽ പ്രശാന്ത് ശിവൻ പറയുന്നു. പൊതുമദ്ധ്യത്തിൽ പ്രധാനമന്ത്രിയെപ്പോലെ ആദരണീയനായ വ്യക്തിയെ ഓണ്‍ലൈന്‍ മീഡിയ വഴി വ്യാജ വാർത്ത ചമച്ച് അപകീർത്തിപ്പെടുത്താൻ ശ്രമിച്ചത് ഗൗരവവിഷയമാണ്. ഇത് അവസാനിപ്പിക്കാൻ കടുത്ത നടപടികൾ സ്വീകരിണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
പ്രധാനമന്ത്രിയുടെ പാർട്ടിയുടെ പ്രവർത്തകനെന്ന നിലയിൽ ഇത്തരം വാർത്തകളിലൂടെ പൊതുമദ്ധ്യത്തിൽ താനും അപമാനിതനാകുകയാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ ഓരോ കുടുംബത്തിനും 15 ലക്ഷം രൂപ വീതം അക്കൗണ്ടിൽ ഇട്ടുകൊടുക്കമെന്ന വാഗ്ദാനത്തോടെയാണ് ഒന്നാം മോദി സർക്കാർ അധികാരത്തിലേറിയതെന്നും ഈ പണം എവിടെയെന്ന ചോദ്യം നോട്ടു നിരോധനത്തിന്റെ അഞ്ചാം വർഷത്തിലും ജനങ്ങൾ സർക്കാരിനോട് ചോദിക്കുന്നുണ്ടെന്നുമായിരുന്നു വ്യാജ വാർത്ത. വിദേശത്തുള്ള കള്ളപ്പണം തിരികെ കൊണ്ടുവരികയാണെങ്കിൽ ഒരാൾക്ക് 15 മുതൽ 20 ലക്ഷം വരെ കൊടുക്കാൻ മാത്രം ഉണ്ടാകുമെന്നും അത്രയും ഭീമമായ തുകയാണത് എന്നാണ് മോദി പറഞ്ഞത്. അതിനെയാണ് ’15 ലക്ഷം ഓരോ കുടുംബത്തിനും അക്കൗണ്ടിൽ ഇട്ടു തരും’ എന്നാക്കി പ്രചരിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: