മങ്കൊമ്പ്: അക്ഷയസെന്ററില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം. സ്ഥാപനമുടമയെ നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചു. പ്രതിയെ സംരക്ഷിക്കാന്‍ സിപിഎം ശ്രമം. ഇന്നു വൈകിട്ട് കാവാലം ബസ്സ്റ്റാന്‍ഡിന് എതിര്‍വശത്തെ നെറ്റ്സിറ്റി എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലായിരുന്നു സംഭവം. വൈകിട്ട് ഇവിടെയെത്തിയ പതിനേഴ് വയസുള്ള പട്ടികജാതി കുടുംബത്തില്‍പ്പെട്ട പെണ്‍കുട്ടിയെ സ്ഥാപനം ഉടമ പ്രിന്‍സ് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് രക്ഷിച്ചത്.
ഭിത്തിയില്‍ തലയടിച്ച് വീണ പെണ്‍കുട്ടി പിന്നീട് ബോധരഹിതയായി. ഉടന്‍ തന്നെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാരാണ് പ്രിന്‍സിനെ പിടികൂടി കൈനടി പോലീസില്‍ ഏല്‍പ്പിച്ചത്. സിപിഎം നേതാവായ കാവാലം പഞ്ചായത്ത് പ്രസിഡന്റിന്റെ അടുത്ത ബന്ധുവാണ് പ്രതി.
ഇയാളെ രക്ഷിക്കാന്‍ പാര്‍ട്ടി സമ്മര്‍ദ്ദം ചെലുത്തി. ഇതോടെ പോലീസ് സംഭവം നിസാരവത്ക്കരിക്കാന്‍ ശ്രമിച്ചു. നാട്ടുകാര്‍ സംഘടിച്ച് പ്രതിഷേധിച്ചതോടെയാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അക്ഷയസെന്റര്‍ കേന്ദ്രീകരിച്ച് മദ്യപാനവും സാമൂഹ്യവിരുദ്ധ ശല്യവും രൂക്ഷമാണെന്ന് ആക്ഷേപമുണ്ട്. പഞ്ചയാത്തിലെ ചില ജീവനക്കാര്‍ അടക്കം ഇവിടെ തമ്പടിച്ചാണ് മദ്യപാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: