സോനാപേട്ട്: ദേശീയ ഗുസ്തിതാരം നിഷാ ദാഹിയ മരിച്ചെന്ന് വ്യാജ പ്രചാരണം. മരണവാര്‍ത്ത തള്ളി താരം തന്നെ ഇന്‍സ്റ്റഗ്രാം വീഡിയോയിലെത്തി താന്‍ പൂര്‍ണ്ണ ആരോഗ്യത്തോടെ ജീവിച്ചിരിക്കുന്നതായി ലോകത്തെ അറിയിച്ചു.
നേരത്തെ ലോകകപ്പ് ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലമെഡല്‍ നേടിയ ഗുസ്തി താരം നിഷാ ദാഹിയയും സഹോദരനും അഞ്ജാതരുടെ വെടിയേറ്റ് മരിച്ചതായാണ് ദേശീയ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വന്നത്. ഹലാല്‍പൂരിലെ സോനപേട്ടില് സുശീല്‍കുമാര്‍ ഗുസ്തി അക്കാദമിയില്‍ വെച്ചായിരുന്നു അത്യാഹിതം സംഭവിച്ചതെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
നിഷയുടെ അമ്മ ധന്‍പതിയ്ക്കും വെടിവെയ്പില്‍ ഗുരുതരമായി പരിക്കേറ്റുവെന്നും ഇവരെ രോഹ്ടെക്കിലെ പിജി ഐ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും വ്യാജറിപ്പോര്ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇന്‍സ്റ്റഗ്രാം വീഡിയോയിലെത്തിയ നിഷ ദാഹിയ മരണവാര്‍ത്ത തള്ളി. സീനിയര്‍ നാഷണല്‍സില്‍ പങ്കെടുക്കാന്‍ ഞാനിപ്പോള്‍ ഗൊണ്ടയിലാണ്. എനിക്ക് കുഴപ്പമൊന്നുമില്ല. ഇത് വ്യാജവാര്‍ത്തയാണ്. അയാം ഫൈന്‍,’ നിഷ ദാഹിയ വീഡിയോയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: