തിരുവനന്തപുരം: ഇന്ത്യന്‍ നാവികസേനയെ നയിക്കാന്‍ മലയാളിയായ ആര്.ഹരികുമാര്‍ എത്തുന്നു. കഴിഞ്ഞ ദിവസമാണ് നിയുക്ത നാവികസേന മേധാവി വൈസ് അഡ്മിറലായി ആര്. ഹരികുമാറിനെ നിയോഗിച്ചത്. ഇദ്ദേഹം നവംബര്‍ 30ന് അധികാരമേല്‍ക്കും.
രാജ്യത്തെ നാവികസേനയെ നയിക്കാന്‍ തന്റെ മകന് എത്തിയതില്‍ അഭിമാനമുണ്ടെന്ന് ഹരികുമാറിന്റെ അമ്മ വിജയലക്ഷ്മി പറഞ്ഞു. ഇത്രയും ഉന്നതസ്ഥാനത്തെത്തുന്ന ആദ്യമലയാളിയാണ്. ഇപ്പോള്‍ വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡില്‍ ഫ്ളാഗ് ഓഫീസര്‍ കമാന്‍ഡിംഗ് ഇന്‍ ചീഫാണ് ഹരികുമാര്‍. നിലവിലെ നാവികസേനാമേധാവിയായ അഡ്മിറല്‍ കരംബീര്‍ സിങ് വിരമിക്കുന്നതിനെ തുടര്‍ന്നാണ് ഹരികുമാറിന് സ്ഥാനക്കയറ്റം നല്‍കിയത്. നവംബര്‍ 30ന് കരംബീര്‍ സിങ് വിരമിക്കും.
തിരുവനന്തപുരം സ്വദേശിയായ ഹരികുമാര്‍ 1983ലാണ് നാവികസേനയിലെത്തുന്നത്. 1962 ഏപ്രില്‍ 12ന് തിരുവനന്തപുരത്തെ പട്ടത്താണ് ഹരികുമാറിന്റെ ജനനം. പിന്നീട് തിരുവനന്തപുരത്ത് മന്നം മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വിദ്യാഭ്യാസത്തിന് ശേഷം തിരുവനന്തപുരം ആര്‍ട്സ് കോളേജില്‍ ഉപരിപഠനത്തിനു ചേര്‍ന്നു. ഇതിനുപിന്നാലെ 1979 ലാണ് നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ ചേര്‍ന്ന് സൈനിക വിദ്യാഭ്യാസത്തിന്റെ ആദ്യ പടിയിലേക്ക് ഹരികുമാര്‍ കാലു വയ്ക്കുന്നത്.
പരം വിശിഷ്ട സേവാ മെഡല്‍ (ജഢടങ), അതി വിശിഷ്ട സേവാ മെഡല്‍ (അഢടങ), വിശിഷ്ട സേവാ മെഡല്‍ (ഢടങ) എന്നിവ ലഭിച്ചിട്ടുണ്ട്. നിലവില്‍ വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡ് ഫ്ളാഗ് ഓഫീസര്‍ കമാന്‍ഡ് ഇന്‍ ചീഫാണ്.
1983 ജനവരി ഒന്നിനാണ് നാവികസേനയില്‍ നിയമിതനാകുന്നത്. സ്തുത്യര്‍ഹ സേവനത്തിന് വിശിഷ്ടസേവാ മെഡല്‍ (2010), അതിവിശിഷ്ട സേവാ മെഡല്‍ (2016), പരംവിശിഷ്ട സേവാ മെഡല്‍ (2021) എ്നീ ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. ഐഎന്‍എസ് വിരാട് ഉള്‍പ്പെടെ അഞ്ച് പടക്കപ്പലുകളുടെ തലവനായിരുന്നു. കല നായരാണ് ഭാര്യ. അഞ്ജന നായരാണ് മകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: