കൊച്ചി : സീറോ മലബാര്‍ സഭ ഭൂമിവില്‍പ്പനയുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസില്‍ മുന്‍ പ്രോക്യൂറേറ്റര്‍ ഫാദര്‍ ജോഷി പുതുവയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ആവശ്യപ്രകാരം ഇന്ന് രാവിലെ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ ജോഷി പുതുവ ചോദ്യം ചെയ്യലിനായി ഹാജരാവുകയായിരുന്നു.
ഭൂമിയിടപാടിലൂടെ കോടികളുടെ കള്ളപ്പണ ഇടപാടാണ് നടത്തിയതെന്നാണ് എന്‍ഫോഴസ്‌മെന്റിന്റെ കണ്ടെത്തല്‍. ആധാരം വിലകുറച്ച് കാണിച്ച് കോടികളുടെ ഇടപാട് നടത്തിയെന്നാണ് കേസ്. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ ഒന്നാം പ്രതിയാക്കിയാണ് 24 പേര്‍ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റിന്റെ അന്വേഷണം. മോണ്‍സിഞ്ഞോര്‍ സെബാസ്റ്റ്യന്‍ വടുക്കുംപാടനെയും ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് സൂചന.
ഭൂമി വില്‍പ്പനയില്‍ നികുതി വെട്ടിച്ചതിന് നേരത്തെ ആദായ നികുതി വകുപ്പ് 6.5 കോടി പിഴയിട്ടിരുന്നു. അതിനു പിന്നാലെയാണ് എന്‍ഫോഴ്‌സ്‌മെന്റും അന്വേഷണം നടത്തുന്നത്. ഇത് കൂടാതെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ റവന്യു സംഘത്തിന്റെ അന്വേഷണവും നടക്കുന്നുണ്ട്.
ഇടപാടില്‍ സര്‍ക്കാര്‍ പുറമ്പോക്ക് ഉള്‍പ്പെട്ടിട്ടുണ്ടോ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സഹായം കിട്ടിയിട്ടുണ്ടോ എന്നതിലാണ് അന്വേഷണം. തണ്ടപ്പേര് തിരുത്തുയാണ് ഭൂമി ഇടപാട് നടത്തിയതെന്നും ക്രമക്കേടില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങളും റവന്യു സംഘം പരിശോധിക്കും.
വ്യാജപട്ടയം ഉണ്ടാക്കിയും തണ്ടപ്പേര് തിരുത്തിയുമാണ് സീറോ മലബാര്‍ സഭ ഇടപാട് നടത്തിയതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. യഥാര്‍ത്ഥ പട്ടയത്തിന്റെ അവകാശിയെയും കണ്ടെത്തിയ പോലീസും കൂടുതല്‍ അന്വേഷണം ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് അന്വേഷണം തുടങ്ങിയത്.
അന്വേഷണം പൂര്‍ത്തിയാക്കി അതിവേഗം റിപ്പോര്‍ട്ട് നല്‍കാനാണ് നിദ്ദേശം നല്‍കിയിരിക്കുന്നത്. സീറോ മലബാര്‍ സഭ ഭൂമി ഇടപാടില്‍ കര്‍ദ്ദിനാള്‍ വിചാരണ നേരിടണമെന്ന സെഷന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി ശരിവെച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നായിരുന്നു കര്‍ദ്ദിനാള്‍ പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: