ന്യൂദല്‍ഹി: ഇന്‍ഡോ-ഇസ്രായേല്‍ സാങ്കേതിക സഹകരണം വളര്‍ച്ച പ്രാപിക്കുന്നതിന്റെ പ്രത്യക്ഷ സാക്ഷ്യമെന്ന നിലയില്‍, ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷനും (DRDO), ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഡയറക്ടറേറ്റും (DDR&D) തമ്മില്‍ നൂതനാശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നൂതനാശയ ഉഭയകക്ഷി കരാറില്‍ (Bilateral Innovation Agreement – BIA) ഒപ്പുവച്ചു. ദ്വിവിധ ഉപയോഗ സാങ്കേതികവിദ്യകള്‍ (Dual use technologies) വികസിപ്പിക്കുന്നതിനായി ഇരു രാജ്യങ്ങളിലെയും പുതുസംരംഭങ്ങളും, സൂക്ഷ്മ – ചെറുകിട – ഇടത്തരം സംരംഭങ്ങളും ഗവേഷണ-വികസന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കും. പ്രതിരോധ മന്ത്രാലയം സെക്രട്ടറി, R&D, DRDO ചെയര്മാന് എന്നീ ചുമതലകള്‍ വഹിക്കുന്ന ഡോ ജി സതീഷ് റെഡ്ഡിയും, ഇസ്രായേല്‍ DDR&D മേധാവി BG (റിട്ട) ഡോ. ഡാനിയല്‍ ഗോള്‍ഡും തമ്മില്‍ ദല്‍ഹിയില്‍ വച്ചാണ് കരാര്‍ ഒപ്പുവച്ചത്.
കരാര്‍ പ്രകാരം, ഡ്രോണുകള്‍, റോബോട്ടിക്സ്, നിര്‍മ്മിത ബുദ്ധി, ക്വാണ്ടം സാങ്കേതിക വിദ്യ, ഫോട്ടോണിക്സ്, ബയോസെന്‍സിംഗ്, ബ്രെയിന്‍-മെഷീന് ഇന്റര്‍ഫേസ് തുടങ്ങി നൂതനാശയ മേഖലകളിലെ ഭാവി തലമുറ സാങ്കേതികവിദ്യകളും ഉത്പന്നങ്ങളും ഇന്ത്യയുടേയും ഇസ്രയേലിന്റെയും തനത് ആവശ്യകതകള്‍ നിറവേറ്റുന്നതിനുതകും വിധം വികസിപ്പിക്കാന്‍ ഇരു രാജ്യങ്ങളിലെയും പുതുസംരംഭങ്ങളും വ്യവസായമേഖലയും ഒരുമിച്ച് പ്രവര്‍ത്തിക്കും. വികസന പ്രവര്‍ത്തനങ്ങള്‍ക്ക്, ഡിആര്‍ഡിഒയും ഇസ്രായേലിലെ ഡിഡിആര്‍ ആന്‍ഡ് ഡിയും സംയുക്തമായി ധനസഹായം ലഭ്യമാക്കും. കരാറിന്റെ കീഴില്‍ വികസിപ്പിക്കുന്ന സാങ്കേതികവിദ്യകള്‍ ഇരു രാജ്യങ്ങളുടെയും ആഭ്യന്തര ആവശ്യങ്ങള്‍ക്കായി ലഭ്യമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: