കറാച്ചി: മൂന്നാം ലോകമഹായുദ്ധം കേവലം അറുപത് ദിവസങ്ങള്‍ക്കുള്ളില്‍ ആരംഭിക്കുമെന്ന് പ്രവചിക്കുകയാണ് പാകിസ്ഥാന് നേതാവ് ഫൈസല്‍ റാസ അബിദി. സിന്ധിലെ മുന്‍ സെനറ്ററും പാകിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടി അംഗവുമായ ഇദ്ദേഹം ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് ഇക്കാര്യം പ്രവചിച്ചത്. അറുപത് ദിവസത്തിനുള്ളില്‍ ആരംഭിക്കുന്ന യുദ്ധത്തില്‍ നിന്നും രക്ഷ നേടുന്നതിനായി വീടിന്റെ ബേസ്മെന്റില്‍ ബങ്കറുകള്‍ നിര്‍മ്മിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.
ലോകത്ത് നിലനില്‍ക്കുന്ന എണ്ണപ്രതിസന്ധിയാണ് മൂന്നാം ലോകമഹായുദ്ധത്തിന്റെ കാരണമായി ഫൈസല്‍ റാസ അബിദി വിലയിരുത്തുന്നത്. ജിയോ ടിവിയിലായിരുന്നു ഇദ്ദേഹത്തിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. എന്നാല്‍ റാസയുടെ മനോനില തകരാറിലായെന്നാണ് പത്രപ്രവര്‍ത്തകനായ ഗുല്‍ ബുഖാരി വിലയിരുത്തിയത്. ട്വിറ്ററിലും ഇദ്ദേഹത്തെ നിരവധി പേര് ട്രോളുന്നുണ്ട്. എന്നാല്‍ റാസയെ അകമഴിഞ്ഞു വിശ്വസിക്കുന്നവരും പാകിസ്ഥാനിലുണ്ട്. കൊവിഡ് വാക്സിനെതിരെയും റാസ നിരവധി ആരോപണങ്ങള്‍ നേരത്തെ ഉയര്‍ത്തിയിരുന്നു. ലോകത്തെ ഭരിക്കുവാന്‍ ക്രൂഡ് ഓയില്‍ ആവശ്യമാണ്, ഇത് ഇസ്ലാമിക രാജ്യങ്ങളില്‍ നിന്നും കൈവശപ്പെടുത്താനുളള നീക്കം നടക്കുന്നതായും, ഇതിന്റെ ഭാഗമായാണ് കൊവിഡും വാക്സിനും അവതരിച്ചതെന്നും റാസ അവകാശപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: