ന്യൂദല്‍ഹി: പ്രതിപക്ഷപാര്‍ട്ടികള്‍ ഭരിയ്ക്കുന്ന സംസ്ഥാനങ്ങള്‍ കൂടി ഒന്നൊന്നായി ഇന്ധനനികുതി കുറച്ച് പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കാനുള്ള തയ്യാറെടുപ്പിലാണ്. പഞ്ചാബിന് പിന്നാലെ ചൊവ്വാഴ്ച രാത്രി രാജസ്ഥാന് സര്‍ക്കാരും ഇന്ധനത്തിന്മേലുള്ള വാറ്റ് കുറയ്ക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് അറിയിച്ചു.
ഇതോടെ കോണ്‍ഗ്രസ് ഭരിയ്ക്കുന്ന രണ്ട് സംസ്ഥാനങ്ങളായ പഞ്ചാബും രാജസ്ഥാനും കേന്ദ്രം എക്സൈസ് തീരുവ കുറച്ചതിന് പിന്നാലെ വാറ്റ് കുറച്ച് പെട്രോള്‍, ഡീസല്‍ വില കുറയ്ക്കുന്ന സംസ്ഥാനങ്ങളായി മാറുകയാണ്. പഞ്ചാബില്‍ ഇപ്പോള്‍ പെട്രോള്‍ വില നൂറു രൂപയില്‍ താഴെയായിക്കഴിഞ്ഞു. മണിക്കൂറുകള്‍ക്ക് മുന്‍പ് ഒരു കാരണവശാലും വാറ്റ് കുറയ്ക്കില്ലെന്നും കോവിഡ് മഹാമാരിമൂലമുള്ള സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ വേറെ മാര്‍ഗ്ഗമില്ലെന്നും വാദിച്ച അശോക് ഗെഹ്ലോട്ട് പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.
പ്രതിപക്ഷഉപനേതാവായ രാജേന്ദ്ര രാത്തോറുള്പ്പെടെ വാറ്റ് കുറയ്ക്കാത്തതിന് രാജസ്ഥാന് സര്‍ക്കാരിനെ ശക്തമായി വിമര്‍ശിച്ചതും അശോക് ഗെഹ്ലോട്ടിന്റെ മനംമാറ്റത്തിന് കാരണമായി. :’പഞ്ചാബ് മുഖ്യമന്ത്രിപോലും രാജസ്ഥാനിലെ പൊള്ളുന്ന ഡീസല്‍, പെട്രോള്‍ വിലയുമായി താരതമ്യം ചെയ്താണ് അവരുടെ ഇന്ധനവിലയുടെ പരസ്യം നല്‍കിയത്. 25 സംസ്ഥാനങ്ങള്‍ വാറ്റ് കുറച്ചെങ്കില്‍ എന്തുകൊണ്ട് രാജസ്ഥാനും വാറ്റ് കുറച്ചുകൂടാ?’ രാജേന്ദ്ര റാത്തോറിന്റെ ഈ ചോദ്യത്തിന് മുന്പില് രാജ്സ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് ഏറെ മാധ്യമവിമര്‍ശനം നേരിടേണ്ടിവന്നു. അതിനിടയിലാണ് നാടകീയമായി ഇന്ധനത്തിന്മേലുള്ള സംസ്ഥാന വാറ്റ് കുറയ്ക്കുമെന്ന് മുഖ്യമന്ത്രി ഗെലോട്ട് പ്രഖ്യാപിച്ചത്.
എന്നാല്‍ കേരളത്തിലെ പിണറായി സര്‍ക്കാര്‍ യുവമോര്‍ച്ച സമരം രണ്ട് ദിവസം പിന്നിട്ടിട്ടും അനങ്ങാപ്പാറ നയം സ്വീകരിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: