തൃശൂർ: പഞ്ചാബിൽ നടക്കുന്ന ദേശീയ ജൂഡോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അന്തിക്കാട് ഗ്രാമപഞ്ചായത്ത് ജൂഡോ അക്കാദമിയിലെ മൂവർ സംഘം ലുധിയാനയിലെത്തി. കേഡറ്റ് വിഭാഗത്തിൽ മാധവ് യു.സി, സബ് ജൂനിയർ വിഭാഗത്തിൽ ശ്രീഷ യു.സി, ആധുനിക് യു.എസ് എന്നിവരാണ് പങ്കെടുക്കുന്നത്.
ഈ മാസം 12 വരെയാണ് മത്സരങ്ങൾ. ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും നടന്ന ജൂഡോ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടിയവരാണ് ഈ ചുണക്കുട്ടികൾ. അന്തിക്കാട് ജൂഡോ അക്കാദമിയിലെ മാസ്റ്റർമാരായ ഷൈനന്റെയും, സുനീഷിന്റെയും ചിട്ടയായ പരിശീലനം ഇവർക്ക് ലഭിച്ചിരുന്നു. അന്തിക്കാട് ഉപ്പാട്ട് ചന്ദ്രൻ അബിത ദമ്പതികളുടെ മക്കളാണ് ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ശ്രീഷയും, പത്താം ക്ലാസ് വിദ്യാർത്ഥിയായ മാധവും.
ഉപ്പാട്ട് സുനിൽകുമാർ – ബീന ദമ്പതികളുടെ മകനാണ് ഒൻപതാം ക്ലാസുകാരനായ ആധുനിക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: