തിരുവനന്തപുരം: കഴിഞ്ഞ നിയമസഭ തെരഞ്ഞടുപ്പില്‍ കുറ്റ്യാടിയില്‍ നിന്നുളള സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയും പിന്നീട് പിന്‍വലിക്കുകകയും ചെയ്ത മുഹമ്മദ് ഇക്ബാലിനെ കേരള ന്യൂനപക്ഷ വികസനധനകാര്യ കോര്‍പ്പറേഷന്‍ അധ്യക്ഷനായി നിയമിച്ചു.
ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുളള സാമ്പത്തിക സഹായങ്ങളും മറ്റും നല്‍കുന്നത് ന്യൂനപക്ഷവികസന ധനകാര്യ കോര്‍പ്പറേഷന്‍ ആണ്. ഇതിന്റെ അധ്യക്ഷ സ്ഥാനം കേരള കോണ്‍ഗ്രസ്(എം)ന് നല്‍കുന്നതില്‍ മുസ്ലീം സംഘടനകളും, ഐ എന്‍ എല്‍ തുടങ്ങിയവരും അതൃപ്തി അറിയിച്ചിരിക്കുകയാണ്. ഈ അതൃപ്തി മറികടക്കനുളള ശ്രമം എന്ന നിലയിലാണ് മുഹമ്മദ് ഇക്ബാലിന് ചെയര്‍മാന്‍ സ്ഥാനം നല്‍കുന്നത്.
ഇതു വരെ മുസ്ലീം വിഭാഗങ്ങളായിരുന്നു അധ്യക്ഷസ്ഥാനത്തേക്ക് എത്തീയിരുന്നത്. ഇതില്‍ നല്‍കുന്ന സാമ്പത്തിക സഹായങ്ങളില്‍ ക്രിസ്ത്യന്‍, മുസ്ലീം വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഐഎന്‍എല്‍ നേതാക്കള്‍ തങ്ങളുടെ അതൃപ്തി സിപിഎമ്മിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഐഎന്‍എല്‍ പരസ്യ പ്രഖ്യാപങ്ങളില്‍ നിന്ന് എല്ലാംതന്നെ വിട്ടുനില്‍ക്കുകയും ചെയ്തു.
ഐഎന്‍എല്ലിൽ തന്നെയുളള ആഭ്യന്തര പ്രശ്‌നങ്ങളും തര്‍ക്കങ്ങളുമാണ് ഇതിന് കാരണമായി കാണുന്നത്. ആദ്യ പിണറായി വിജയന്‍ സര്‍ക്കാരില്‍ ഐഎന്‍എല്‍ ആയിരുന്നു ഈ വിഭാഗം കൈകാര്യം ചെയ്തിരുന്നത്. ഇത്തവണ ഇടത് മുന്നണിയാണ് ന്യൂപക്ഷ വികസനധനകാര്യ കോര്‍പ്പറേഷന്‍ സ്ഥാനം കേരള കോണ്‍ഗ്രസ് എമ്മിൻ നല്‍കാം എന്ന് ഉറപ്പ് നൽകിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: