കാഞ്ഞാണി: ഗ്രാമപ്രദേശങ്ങളിലെ നെല്ലറ എന്നറിയപ്പെട്ടിരുന്ന വട്ട നില കൃഷി നാട്ടിൻപുറങ്ങളിൽ അപൂർവ കാഴ്ചയാകുന്നു. ജില്ലയിലെ തീരദേശ പഞ്ചായത്തുകളായ അന്തിക്കാട്, മണലൂർ, ചാഴൂർ,താന്ന്യം എന്നിവിടങ്ങളിൽ വർഷങ്ങൾക്കു മുൻപ് ധാരാളം വട്ട നിലങ്ങളിൽ ഏക്കർ കണക്കിനു സ്ഥലത്ത് നെൽകൃഷി ചെയ്തിരുന്നു. എന്നാൽ വട്ട നില കൃഷി പ്രോത്സാഹിപ്പിക്കാനോ, കർഷകരെ സംരക്ഷിക്കാനോ കൃഷി വകുപ്പിന്റെ ഭാഗത്തുന്നു നിന്നും നടപടികളൊന്നും ഉണ്ടാകാകാത്തതിനെ തുടർന്ന് പലരും വട്ട നില കൃഷി ഉപക്ഷിച്ചു.
ഗ്രാമങ്ങളിലെ ഭക്ഷ്യ സുരക്ഷയിൽ ഏറെ പങ്കു വഹിച്ചിരുന്ന കൃഷി ഇതോടെ ഗണ്യമായി കുറഞ്ഞു. തീരദേശ മേഖലയിൽ ഏതാനും വട്ട നിലങ്ങളിൽ മാത്രമാണ് ഇന്ന് നെൽകൃഷിയുള്ളത്. കൃഷി നാശം സംഭവിച്ചാൽ വട്ട നില കർഷകർക്ക് സർക്കാരിൽ നിന്ന് സാമ്പത്തിക സഹായമൊന്നും ലഭിച്ചിരുന്നില്ല. കൂടാതെ കൃഷിക്കാവശ്യമായ വെള്ളം അധികൃതർ ലഭ്യമാക്കാതിരുന്നതും കർഷകർക്ക് തിരിച്ചടിയായി. കടുത്ത വേനലിൽ നെൽകൃഷി ഉണങ്ങി നശിക്കുന്നതും പതിവായി.ഇതോടെ ഭൂരിഭാഗം കർഷകരും വട്ട നില കൃഷി ഉപേക്ഷിച്ച് കോൾ കൃഷിയിലേക്ക് ചേക്കേറി.
അതേ സമയം ഓപറേഷൻ കോൾഡബിൾ പദ്ധതി പ്രകാരം കഴിഞ്ഞ മൂന്നുവർഷത്തിനിടെ ചില വട്ട നിലങ്ങളിൽ കൃഷി തുടങ്ങിയിട്ടുണ്ട്. വട്ട നില കൃഷി വ്യാപിപ്പിക്കാൻ സർക്കാരിന്റെ അടിയന്തര ഇടപെടൽ വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: