ന്യൂദല്‍ഹി : റഫാല്‍ യുദ്ധവിമാനക്കരാര്‍ നേടിയെടുക്കാന്‍ കോഴ നല്‍കിയെന്ന വെളിപ്പെടുത്തലില്‍ കുടുങ്ങി കോണ്‍ഗ്രസ്. കരാര്‍ നേടിയെടുക്കുന്നതിനായി ഫ്രഞ്ച് കമ്പനിയായ ദസൊ എവിയേഷന്‍ ഇടനിലക്കാരനായ സുഷേന്‍ ഗുപ്തയ്ക്ക് 65 കോടി രൂപ നല്‍കിയെന്ന വെളിപ്പെടുത്തലാണ് കോണ്‍ഗ്രസ്സിനെ വെട്ടിലാക്കിയിരിക്കുന്നത്.
കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള ആയുധമായി റഫാല്‍ വിഷയം ഉയര്‍ത്തിക്കൊണ്ടുവരാനുള്ള നീക്കങ്ങള്‍ക്കിടെയാണ് കോണ്‍ഗ്രസ്സിന് തന്നെ ഈ വെളിപ്പെടുത്തല്‍ തിരിച്ചടിയായിരിക്കുന്നത്. 2007 മുതല്‍ 2012 കാലയളവില്‍ ഭരിച്ചിരുന്ന യുപിഎ സര്‍ക്കാരാണ് കരാറിനായി കോഴ നല്‍കിയത്. അഗസ്ത വെസ്റ്റ്ലന്ഡ് വിവിഐപി ഹെലികോപ്ടര്‍ ഇടപാടുകേസിലെ അന്വേഷണത്തിന്റെ ഭാഗമായി സിബിഐക്കു കിട്ടിയ രേഖകളിലാണ് കൈക്കൂലിയുടെ വിവരമുണ്ടായിരുന്നത്.
ഇതില്‍ ഐടി കരാറുകള്ക്കെന്ന പേരില്‍ വിദേശത്തെ കടലാസ് കമ്പനികളിലൂടെയാണ് ഈ പണം കൈമാറിയിരിക്കുന്നതെന്നും പ്രതിപാദിക്കുന്നുണ്ട്. അഗസ്ത വെസ്റ്റലാന്‍ഡ് ഹെലികോപ്ടര്‍ ഇടപാടില്‍ പ്രതിയായ സുഷേന്‍ ഗുപ്തയുമായി ബന്ധപ്പെട്ട രേഖകള്‍ കൈമാറുമ്പോഴാണ് അന്വേഷണ ഏജന്‍സികള്‍ക്ക് ഇതുസംബന്ധിച്ച് വിവരങ്ങള്‍ ലഭിച്ചത്. റഫാല്‍ കരാറില്‍ അഴിമതിയുണ്ടെന്ന പരാതി സിബിഐക്ക് ലഭിച്ച് ഒരാഴ്ചക്ക് ശേഷമായിരുന്നു മൗറീഷ്യസ് രേഖകള്‍ നല്‍കിയെതന്നും റിപ്പോര്‍ട്ടിലുണ്ട്.
ഇത് കൂടാതെ മൗറീഷ്യസിലെ അറ്റോര്‍ണി ജനറലിന്റെ ഓഫീസ് 2018 ഒക്ടോബര്‍ 11 ന് സിബിഐ ഡയറക്ടര്‍ക്ക് കൈമാറിയ ഇന്റര്‍സ്റ്റെല്ലാര്‍ ടെക്നോളജീസ് കമ്പനിയുമായി ബന്ധപ്പെട്ട വിവരങ്ങളില്‍ റഫാല്‍ ഇടപാടും പരാമര്‍ശിച്ചിരുന്നു. റഫാല്‍ ഇടപാടില്‍ ഫ്രഞ്ച് കമ്പനിയായ ദസോ ഏവിയേഷന്‍ ഇടനിലക്കാരന് സുഷേന്‍ ഗുപ്ത 65 കോടി കൈക്കൂലി കൈപ്പറ്റിയെന്ന വാര്‍ത്തനല്‍കിയ ഫ്രഞ്ച് അന്വേഷണ പോര്‍ട്ടല്‍ മീഡിയ പാര്‍ട്ടിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യവും വെളിപ്പെടുത്തിയിരിക്കുന്നത്.
മൗറീഷ്യസ് ആസ്ഥാനമായുള്ള കടലാസ് കമ്പനിയായ ഇന്റര്‍സ്റ്റെല്ലാര്‍ ടെക്നോളജീസ് ലിമിറ്റഡിന്റെയും അതുപോലുള്ള മറ്റ് ഒട്ടേറെ സ്ഥാപനങ്ങളുടെയും മറവില്‍ സുഷേന്‍ ഗുപ്ത കമ്മിഷന് പറ്റിയതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ആരോപിച്ചിരുന്നു. ഗുപ്തയും മറ്റൊരു പ്രതിയായ ഗൗതം ഖൈതാനും ചേര്‍ന്നാണ് ഇന്റര്‍സ്റ്റെല്ലാര്‍ ടെക്നോളജീസ് നിയന്ത്രിച്ചിരുന്നതെന്ന് അഗസ്ത വെസ്റ്റ്ലന്ഡ് കേസില്‍ ആരോപണവിധേയനായ രാജീവ് സക്സേന വെളിപ്പെടുത്തിയിരുന്നു. 2019 മാര്‍ച്ചില്‍ സുഷേന്‍ എന്ഫോഴ്സ്മെന്റ്് പിടിയിലായതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: