കോഴിക്കോട്: കടുത്ത ആരോഗ്യ പ്രശ്നങ്ങളാല്‍ ചികിത്സയിലായിരുന്ന ചലച്ചിത്ര-സീരിയല്‍ താരം കോഴിക്കോട് ശാരദ (75) അന്തരിച്ചു. മെഡിക്കല്‍കോളജില്‍ റിട്ട. നഴ്സിങ് അസിസ്റ്റന്റ് ആയിരുന്നു. 1979ല്‍ അങ്കക്കുറി എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. സല്ലാപത്തില്‍ മനോജ്.കെ.ജയന്റെ അമ്മയുടെ വേഷത്തില്‍ മികച്ച പ്രകടനം നടത്തി.
അനുബന്ധം, നാല്ക്കവല, അന്യരുടെ ഭൂമി ,ഉത്സവപ്പിറ്റേന്ന്, കിളിച്ചുണ്ടന്‍ മാമ്പഴം, കുട്ടിസ്രാങ്ക് തുടങ്ങിയ എണ്‍പതോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: